കേരളത്തിലെ സ്വര്‍ണവില കൂടി

Published : Jan 24, 2020, 11:17 AM ISTUpdated : Jan 24, 2020, 11:20 AM IST
കേരളത്തിലെ സ്വര്‍ണവില കൂടി

Synopsis

ജനുവരി 20 ന് ഗ്രാമിന് 3,720 രൂപയും പവന് 29,760 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 120 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,730 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 29,840 രൂപയാണ് ഇന്നത്തെ നിരക്ക്. ജനുവരി 23 ന് ഗ്രാമിന് 3,715 രൂപയും പവന് 29,720 രൂപയുമായിരുന്നു നിരക്ക്. ജനുവരി എട്ടിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.    

ആഗോളവിപണിയില്‍ സ്വർണവിലയില്‍ ഇപ്പോഴും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,560.81 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 
 

PREV
click me!

Recommended Stories

അമേരിക്ക-കാനഡ വ്യാപാര ചര്‍ച്ചകള്‍ പൊളിഞ്ഞു, പൊതുകടം കുതിച്ചുയരുന്നു; വിപണിയില്‍ ആശങ്ക, ഡോളറിന് വന്‍ തിരിച്ചടി
ഇനി ആമസോണിലും ഫ്ലിപ്കാർട്ടിലും ഓർഡർ ചെയ്യാം; യെസ്ഡി റോഡ്സ്റ്റർ റെഡ് വുൾഫ് എങ്ങനെ ബുക്ക് ചെയ്യാം?