കേരളത്തിലെ സ്വര്‍ണവില വീണ്ടും കൂടി

Published : Jul 22, 2019, 11:50 AM IST
കേരളത്തിലെ സ്വര്‍ണവില വീണ്ടും കൂടി

Synopsis

ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 3,245 രൂപയും പവന് 25,960 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. 

ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്ന് കൂടിയത്. ജൂലൈ 19 ന് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,265 രൂപയും പവന് 26,120 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ സ്വർണവിലയിൽ ഇന്ന് വര്‍ധന രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വര്‍ണത്തിന് ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,426.33 ഡോളറാണ് ഇന്നത്തെ നിരക്ക്. 1.23 ഡോളറിന്‍റെ വര്‍ധനയാണ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്.

PREV
click me!

Recommended Stories

യുഎസ് ഇടക്കാല തെരഞ്ഞെടുപ്പില്‍ മസ്‌കിനും തിരിച്ചടി! റിപ്പബ്ലിക്കന്‍മാര്‍ക്കായി ചെലവിട്ടത് കോടികള്‍
മഴ കുറഞ്ഞു; ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; ഇന്ത്യയുടെ ഇ20 ലക്ഷ്യത്തിന് തിരിച്ചടി?