കുറയാതെ സ്വര്‍ണവില: നിരക്ക് റെക്കോര്‍ഡ് നിലവാരത്തില്‍ തന്നെ തുടരുന്നു

Published : Aug 12, 2019, 11:49 AM IST
കുറയാതെ സ്വര്‍ണവില: നിരക്ക് റെക്കോര്‍ഡ് നിലവാരത്തില്‍ തന്നെ തുടരുന്നു

Synopsis

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,465.54 ഡോളറാണ് ഇന്നത്തെ നിരക്ക്.

തിരുവനന്തപുരം: സ്വര്‍ണ വില റെക്കോര്‍ഡ് നിലവാരത്തില്‍ തന്നെ തുടരുന്നു. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്നും സ്വര്‍ണ വില്‍പ്പന പുരോഗമിക്കുന്നത്. 

ആഗോള വിപണിയിൽ ട്രോയ് ഔൺസ് സ്വർണ്ണത്തിന് 1,465.54 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 90 ഡോളറിനടുത്താണ് സ്വര്‍ണവിലയില്‍ വര്‍ധന ഉണ്ടായത്. 

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകർച്ചയും ഇന്ത്യൻ വിപണിയിൽ സ്വർണ്ണവില ഉയരാൻ ഇടയാക്കിയിട്ടുണ്ട്.

PREV
click me!

Recommended Stories

1991-ലെ 'രഹസ്യനീക്കം'; നിത്യവൃത്തിക്ക് സ്വര്‍ണ്ണം പണയം വെച്ച ഇന്ത്യ, ഇന്ന് 700 ബില്യണ്‍ ഡോളറിന്റെ കരുത്ത്
ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് പൂട്ടിടാൻ കേന്ദ്രസർക്കാർ; അടിമുടി മാറ്റങ്ങൾ, പുതിയ നിയമം മെയ് ഒന്നു മുതല്‍