കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Published : Feb 10, 2020, 11:25 AM ISTUpdated : Feb 10, 2020, 11:30 AM IST
കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Synopsis

ഫെബ്രുവരി മൂന്നിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 15 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 120 രൂപയും കുറഞ്ഞു. ഗ്രാമിന് 3,770 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 30,160 രൂപയാണ് നിരക്ക്. ഫെബ്രുവരി എട്ട് ശനിയാഴ്ച സ്വര്‍ണത്തിന് ഗ്രാമിന് 3,785 രൂപയായിരുന്നു നിരക്ക്, പവന്  30,280 രൂപയും. ഫെബ്രുവരി മൂന്നിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,800 രൂപയും പവന് 30,400 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,570.76 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 
 

PREV
click me!

Recommended Stories

കെസിഎ ക്ലബ് ഹൗസ് പദ്ധതിക്ക് വൻ സ്വീകാര്യത; നിക്ഷേപക സം​ഗമത്തിൽ പങ്കെടുത്തത് ലുലുവും ആർപി ​ഗ്രൂപ്പുമടക്കമുള്ള പ്രമുഖർ
26.9 കോടി മുതൽ 91,000 രൂപ വരെ! ലോകത്തെ പ്രമുഖരായ രാഷ്ട്രീയ നേതാക്കളുടെ ശമ്പളം അറിയാം