കേരളത്തിലെ സ്വര്‍ണവില കൂടി

Published : Jun 18, 2019, 11:28 AM IST
കേരളത്തിലെ സ്വര്‍ണവില കൂടി

Synopsis

ജൂണ്‍ 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,090 രൂപയും പവന് 24,720 രൂപയുമായിരുന്നു നിരക്ക്.  

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയാണ് ഇന്ന് ഉയര്‍ന്നത്. പവന് 80 രൂപയും വര്‍ധിച്ചു. ഗ്രാമിന് 3,070 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 24,560 രൂപയാണ് ഇന്നത്തെ നിരക്ക്. ജൂണ്‍ 17 ന് ഗ്രാമിന് 3,060 രൂപയും പവന് 24, 480 രൂപയുമായിരുന്നു നിരക്ക്. ജൂണ്‍ 14 നാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,090 രൂപയും പവന് 24,720 രൂപയുമായിരുന്നു നിരക്ക്.  

ആഗോളവിപണിയില്‍ സ്വർണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ആറ് ഡോളറാണ് ഇന്ന് ഉയര്‍ന്നത്. ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,344.74 ഡോളറാണ് ഇന്നത്തെ നിരക്ക്. 

PREV
click me!

Recommended Stories

കേരളത്തിന്‍റെ പെരുമയുയർത്തിയ പ്രമുഖ സംരംഭങ്ങൾക്ക് ആദരവുമായി ഏഷ്യാനെറ്റ് ന്യൂസ്
കുടിക്കുന്നയാളുടെ മൂഡും കാലാവസ്ഥയുമറിഞ്ഞ് ബിയര്‍ നല്‍കും എഐ; കിടിലന്‍ മേക്കോവറുമായി ഹെയ്നെക്കന്‍