Gold Price Today : ഇന്നത്തെ സ്വർണ വിലയിൽ നേരിയ വർധന

By Web TeamFirst Published Dec 31, 2021, 11:13 AM IST
Highlights

2021 കലണ്ടർ വർഷം ഇന്ന് അവസാനിക്കെ കാര്യമായ വർധനവ് ഇത്തവണ സ്വർണവിലയിൽ ഉണ്ടായില്ല. മറിച്ച് വില താഴേക്ക് പോവുകയും ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നത്തെ സ്വർണ വിലയിൽ നേരിയ വർധന. 4490 രൂപയിൽ നിന്ന് 4510 രൂപയായാണ് സ്വർണ വില ഉയർന്നത്. ഇന്നത്തെ വർധന ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ്. 2021 കലണ്ടർ വർഷം ഇന്ന് അവസാനിക്കെ കാര്യമായ വർധനവ് ഇത്തവണ സ്വർണവിലയിൽ ഉണ്ടായില്ല. മറിച്ച് വില താഴേക്ക് പോവുകയും ചെയ്തുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഏഴ് ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ വിലയാണ് ഇന്ന് സ്വർണത്തിന് രേഖപ്പെടുത്തിയത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 36080 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണ വില 35920 രൂപയായിരുന്നു.

ഇന്നലെയും ഇന്നുമാണ് പത്ത് ദിവസത്തിലെ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയിരിക്കുന്നത്. 2019 ജനുവരിയിൽ ഇന്ത്യയിൽ പവൻ വില 24000 രൂപയായിരുന്നത് 75 ശതമാനം ഉയർന്ന് 2020 ഓഗസ്റ്റിൽ 42000 വരെയെത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി 2020 ഓഗസ്റ്റിനെ അപേക്ഷിച്ച് 14 ശതമാനം താഴെയാണ്. 2021 ൽ ജനുവരി 1 മുതൽ ഒരു വർഷം കണക്കാക്കിയാൽ സ്വർണവില ഏകദേശം നാല് ശതമാനത്തോളം കുറഞ്ഞു. വെള്ളി വില ഏകദേശം 12 ശതമാനം കുറഞ്ഞു.


2021 ലെ സ്വർണം - വെള്ളി വില

സ്വർണ്ണവില ഡോളർ (1810) 

ഉയർന്ന വില   :1954
താഴ്ന്ന വില    :1678

വെള്ളി ഡോളർ ( 22.70) 

ഉയർന്ന വില: 29.50
താഴ്ന്ന വില : 21.49

ഇന്ത്യൻ വില (36280) 

ഉയർന്ന വില പവൻ  :  38448
കുറഞ്ഞ വില പവൻ : 32880
ഉയർന്ന വില ഗ്രാം      :4806
കുറഞ്ഞ വില ഗ്രാം.   :4110.

വെള്ളി ഉയർന്ന വില.  :74000
വെള്ളി കുറഞ്ഞ വില :58300


2021 ജനുവരി ഒന്ന്

സ്വർണ്ണവില  ഡോളർ   : 1893

ഇന്ത്യൻ കറൻസി           :  73.53

ഇംപോർട്ട് ഡ്യൂട്ടി            : 12.5%

സ്വർണ്ണവില പവൻ.        : 37440

സ്വർണ്ണവില GM               : 4680


2021 ഡിസംബർ 31

സ്വർണ്ണവില  ഡോളർ     : 1800

ഇന്ത്യൻ കറൻസി            : 74.55

ഇംപോർട്ട് ഡ്യൂട്ടി              :10.75
( 7.5+2.5+ .75)

സ്വർണ്ണവില പവൻ.       : 35920

സ്വർണ്ണവില GM      : 4490

click me!