കേരളത്തിലെ സ്വർണവില കുറഞ്ഞു

Web Desk   | Asianet News
Published : Oct 24, 2020, 12:17 PM ISTUpdated : Oct 24, 2020, 12:21 PM IST
കേരളത്തിലെ സ്വർണവില കുറഞ്ഞു

Synopsis

രാജ്യാന്തര സ്വർണ നിരക്ക് ഇപ്പോഴും 1,900 ഡോളറിന് മുകളിൽ തുടരുന്നത് വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. പവന് 80 രൂപയും താഴേക്ക് എത്തി. ​ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,600 രൂപയും. 

ഒക്ടോബർ 23ന്, ​ഗ്രാമിന് 4,710 രൂപയായിരുന്നു നിരക്ക്. പവന് 37,680 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിൽ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോർട്ട് ചെയ്തു. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,901 ഡോളറാണ് നിലവിലെ നിരക്ക്. രാജ്യാന്തര സ്വർണ നിരക്ക് ഇപ്പോഴും 1,900 ഡോളറിന് മുകളിൽ തുടരുന്നത് വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.  

കൊവിഡ് -19 ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം. 

PREV
click me!

Recommended Stories

ആക്സിസ് ബാങ്കുമായി കൈകോർത്ത് ക്രെഡിറ്റ് കാർഡ് പുറത്തിറക്കി ഗൂഗിൾ; പേ ഫ്ലെക്സിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം
ലോകത്തിലെ ഏറ്റവും സമ്പന്നമായ കുടുംബങ്ങൾ ഏതൊക്കെ? ആദ്യ പത്തിൽ ഇടം നേടി അംബാനി കുടുംബം