കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Published : Oct 22, 2019, 11:49 AM ISTUpdated : Oct 22, 2019, 11:56 AM IST
കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Synopsis

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,484.84 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം.   

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഈ മാസം 15 ന് ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമുണ്ടാകുന്നത്. ഗ്രാമിന് 20 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 160 രൂപയും കുറഞ്ഞു. ഗ്രാമിന് 3,540 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. 

ഒരു പവന്‍ സ്വര്‍ണത്തിന് 28,320 രൂപയാണ് ഇന്നത്തെ നിരക്ക്. ഒക്ടോബര്‍ 21ന് ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമായിരുന്നു നിരക്ക്. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. 

ആഗോളവിപണിയില്‍ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് (31.1 ഗ്രാം) 1,484.84 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണം. 

PREV
click me!

Recommended Stories

ആർഡിയേക്കാൾ ഉയർന്ന ലാഭവിഹിതം, ഔദ്യോഗിക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി ഡി സതീശൻ; കെഎസ്എഫ്ഇ പിങ്ക് ചിട്ടികൾക്ക് തുടക്കമായി
വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി എയര്‍ ഇന്ത്യയുടെ വിമാന യാത്രാ ഇളവ്; ഒക്ടോബര്‍ 20 വരെ ബുക്ക് ചെയ്യാം