കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

Published : Mar 22, 2019, 11:26 AM IST
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു

Synopsis

ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. മാര്‍ച്ച് 20ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,965 രൂപയും പവന് 23,720 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഈ മാസം തുടക്കത്തിൽ 24520 രൂപ വരെ സ്വർണവില ഉയർന്നിരുന്നു.   

ഇന്ന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. മാര്‍ച്ച് 20ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

ആഗോളവിപണിയിലും സ്വർണവിലയിൽ നേരിയ കുറവുണ്ട്. അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1309.50 ഡോളറാണ് ഇന്നത്തെ നിരക്ക്.
 

PREV
click me!

Recommended Stories

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ; നിത്യോപയോഗ സാധനങ്ങള്‍ക്ക് വീണ്ടും വില കൂടും, വില കൂട്ടുന്നത് ഈ കമ്പനികള്‍
ഹോട്ടലുകൾക്ക് ആശ്വാസ പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ; വാണിജ്യ എൽപിജി സിലിണ്ടറിന് 209 രൂപ കുറച്ചു