കേരളത്തിലെ സ്വർണ നിരക്ക് വീണ്ടും റെക്കോർഡ് തകർത്തു: അന്താരാഷ്ട്ര വിപണിയിൽ സമ്മർദ്ദം ശക്തം

Published : Aug 04, 2020, 12:45 PM IST
കേരളത്തിലെ സ്വർണ നിരക്ക് വീണ്ടും റെക്കോർഡ് തകർത്തു: അന്താരാഷ്ട്ര വിപണിയിൽ സമ്മർദ്ദം ശക്തം

Synopsis

അന്താരാഷ്‌ട്ര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1, 974 ഡോളറാണ് നിലവിലെ നിരക്ക്.

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. ഇന്ന് ​ഗ്രാമിന് 15 രൂപയാണ് കൂടിയത്. പവന് 120 രൂപയും വർധിച്ചു. ​ഗ്രാമിന് 5,035 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 40,280 രൂപയും. 

ജൂലൈ മൂന്ന് തിങ്കളാഴ്ച, ​ഗ്രാമിന് 5,020 രൂപയായിരുന്നു നിരക്ക്. പവന് 40,160 രൂപയും. അന്താരാഷ്‌ട്ര സ്വർണവിലയിലും വൻ വർധനയാണ് റിപ്പോർട്ട് ചെയ്തത്. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1, 974 ഡോളറാണ് നിലവിലെ നിരക്ക്. 

കൊവിഡ് -19 ആശങ്കകളെ തുടർന്ന് അന്താരാഷ്‌ട്ര സ്വർണ നിരക്ക് ഉയരുന്നതാണ് ആഭ്യന്തര വിപണിയിലെ സ്വർണവില ഉയരാനിടയാക്കിയത്. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളും സ്വർണ നിരക്ക് വർധിക്കാനിടയാക്കി. ഇതോടെ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഉപഭോക്താക്കൾ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 45,000 ത്തോളം രൂപ നൽകേണ്ടി വരും. 

PREV
click me!

Recommended Stories

ചോദ്യങ്ങൾക്കുത്തരം പറയുക മാത്രമല്ല സ്വന്തമായി കാര്യങ്ങൾ ചെയ്യും! 'മ്യൂസ്' എഐ അസിസ്റ്റന്റുമായി മെറ്റ
ഒടിടിയിലേക്ക് ചേക്കേറി ഇന്ത്യക്കാര്‍; പ്രേക്ഷകരുടെ എണ്ണം 66.4 കോടി കടന്നുവെന്ന് സര്‍വേ റിപ്പോര്‍ട്ട്