കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Published : Mar 18, 2019, 10:21 AM IST
കേരളത്തിലെ സ്വര്‍ണവില കുറഞ്ഞു

Synopsis

മാര്‍ച്ച് 16ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. 

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണവിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 2,975 രൂപയും പവന് 23,800 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഈ മാസം തുടക്കത്തിൽ 24520 രൂപ വരെ സ്വർണവില ഉയർന്നിരുന്നു.   

ഇന്ന് ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് കുറഞ്ഞത്. മാര്‍ച്ച് 16ന് ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമായിരുന്നു നിരക്ക്. ഫെബ്രുവരി 20 നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,145 രൂപയും പവന് 25,160 രൂപയുമായിരുന്നു സ്വര്‍ണ നിരക്ക്. 

ആഗോളവിപണിയിലും സ്വർണവിലയിൽ നേരിയ കുറവുണ്ട്. അന്താരാഷ്ട്രവിപണിയിൽ ട്രോയ് ഔൺസിന് (31 ഗ്രാം) 1299.90 ഡോളറാണ് ഇന്നത്തെ നിരക്ക്.
 

PREV
click me!

Recommended Stories

കത്തിക്കയറി എണ്ണവില; വിപണിയില്‍ 'കരിനിഴല്‍': സെന്‍സെക്‌സ് 1000 പോയിന്റ് താഴ്ന്നു, രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച
പുകവലിക്കാര്‍ക്ക് വീണ്ടും '8' ന്റെ പണി; മെയ് മുതൽ ഓരോ സിഗരറ്റിനും എത്ര രൂപ കൊടുക്കേണ്ടി വരും? വില 17 ശതമാനം വരെ കൂടിയേക്കും