സ്വർണവില ഇടിയുന്നു: തുടർച്ചയായ രണ്ടാം ദിവസവും വില കുറഞ്ഞു

By Web TeamFirst Published Oct 17, 2021, 11:52 AM IST
Highlights

ഇന്നലെ 4420 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഒക്ടോബർ 15 ന് 4480 രൂപയിലേക്ക് ഉയർന്ന ശേഷമായിരുന്നു ഇടിവുണ്ടായത്

തിരുവനന്തപുരം: സംസ്ഥാനത്ത് (Kerala State) സ്വര്‍ണവിലയില്‍ (gold rate) തുടർച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 480 രൂപ കുറഞ്ഞ് 35360 ആയിരുന്നു ഇന്നലത്തെ വില. ഇന്നത് എട്ട് രൂപ കൂടി കുറഞ്ഞ് 35352 ആയി മാറി. ഗ്രാമിന് ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഗ്രാമിന് (gold price per gram) 60 രൂപയായിരുന്നു കുറഞ്ഞത്. ഇന്ന് ഗ്രാമിന്റെ നില 4419 രൂപയാണ്.

ഇന്നലെ 4420 രൂപയായിരുന്നു സ്വർണത്തിന്റെ വില. ഒക്ടോബർ 15 ന് 4480 രൂപയിലേക്ക് ഉയർന്ന ശേഷമായിരുന്നു ഇടിവുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലും ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ പ്രകടനവുമാണ് കേരളത്തിലെ സ്വർണ വിലയെ കാര്യമായി ബാധിക്കുന്നത്.

24 കാരറ്റ് സ്വർണത്തിനും ഇന്ന് ഒരു രൂപ കുറഞ്ഞു. 4821 ആണ് ഇന്നത്തെ വില. പവന് 38568 രൂപയാണ് ഇതിന്റെ വില. ഇന്നലെ 24 കാരറ്റ് സ്വർണം പവന് 38576 രൂപയായിരുന്നു വില. എട്ട് രൂപയുടെ കുറവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഉത്സവ കാലമായതിനാൽ കേരളത്തിൽ സ്വർണത്തിന് ഡിമാന്റ് കൂടുന്ന സമയം കൂടിയാണിത്. ഹോൾമാർക് സ്വർണം മാത്രമേ ജ്വല്ലറികൾ വിൽക്കാവൂ എന്നതാണ് നിലവിലെ നിയമം. അതിനാൽ ശുദ്ധമായ സ്വർണം തന്നെയാണ് വാങ്ങുന്നതെന്ന് ഉപഭോക്താക്കൾ ഉറപ്പാക്കുക. സ്വർണം വാങ്ങുമ്പോൾ ബില്ല് കൈപ്പറ്റാൻ മറക്കാതിരിക്കുക.
 

click me!