Gold Rate Today: 58,000 കടന്ന് സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ

Published : Jan 03, 2025, 11:29 AM ISTUpdated : Jan 03, 2025, 11:45 AM IST
Gold Rate Today: 58,000 കടന്ന് സ്വർണവില; നെഞ്ചിടിപ്പോടെ സ്വർണാഭരണ പ്രേമികൾ

Synopsis

മൂന്നാഴ്ചകൾക്ക് ശേഷം സ്വർണവില 58,000  കടന്നു. വമ്പൻ കുതിപ്പാണ് വിലയിലുണ്ടായത്


തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിനവും സ്വർണവില കുത്തനെ ഉയർന്നു. ഇന്ന് 480  രൂപയാണ് സ്വർണത്തിനു വർധിച്ചത്. ഇതോടെ മൂന്നാഴ്ചകൾക്ക് ശേഷം സ്വർണവില 58,000  കടന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 58,080 രൂപയാണ്. 

കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണത്തിന് വർധിച്ചത് 1,200  രൂപയാണ്. ഇന്നലെ 240  രൂപയുടെ വർധനവാണ് ഉണ്ടായത്. വില കുറയുമെന്ന സ്വർണാഭരണ ഉപഭോക്താക്കളുടെ പ്രതീക്ഷയ്ക്ക് തിരിച്ചടിയായി ഇന്ന് വമ്പൻ കുതിപ്പാണ് വിലയിലുണ്ടായത്. ജനുവരി ഒന്ന് മുതൽ വില ഉയരുകയാണ്. ഡിസംബർ 12  ന് ശേഷമുള്ള ഏറ്റവും വലിയ വിലയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഒക്ടോബർ 31 നാണ് സ്വർണവില  റെക്കോർഡിട്ടത് 59,640 രൂപയായിരുന്നു പവന്റെ വില 

ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപയാണ് ഉയർന്നത്. വിപണി വില 7260 രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 65 രൂപയാണ് ഉയർന്നത്. വിപണിവില 5995  രൂപയാണ്. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട് ഒരു രൂപയാണ് ഇന്ന് വർധിച്ചത്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 95 രൂപയാണ്.

ജനുവരിയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 01 - ഒരു പവൻ സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 57,200 രൂപ
ജനുവരി 02 - ഒരു പവൻ സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 57,440 രൂപ
ജനുവരി 03 - ഒരു പവൻ സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 58,080 രൂപ

PREV
click me!

Recommended Stories

അമേരിക്കയിലേക്കുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ കയറ്റുമതിയിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും; കർഷകർക്ക് നേട്ടമെന്ന് എസ്ബിഐ
10,000 തൊഴിലവസരങ്ങളും വൻകിട പദ്ധതികളും; ഇന്ത്യയിൽ പിടിമുറുക്കാൻ റോൾസ്-റോയ്സ്