വന്‍ ലാഭം; ഇന്ത്യയില്‍ ആരും കൊതിക്കുന്ന നേട്ടം സ്വന്തമാക്കി ഗൂഗിള്‍

By Web TeamFirst Published Nov 26, 2020, 11:23 PM IST
Highlights

2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ആകെ വരുമാനം 4147 കോടിയായിരുന്നു.
 

ദില്ലി: ഏത് അന്താരാഷ്ട്ര കമ്പനിയും കൊതിക്കുന്നതാണ് ഗൂഗിള്‍ കമ്പനിയുടെ ഇന്ത്യയിലെ വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 34.8 ശതമാനം ഉയര്‍ന്നു. ലാഭം 24 ശതമാനവും ഉയര്‍ന്നു. റെഗുലേറ്ററി ഫയലിങിലാണ് കമ്പനി ഇക്കാര്യം പറഞ്ഞത്.

2019 മാര്‍ച്ച് 31 ല്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ ഗൂഗിളിന്റെ ഇന്ത്യയിലെ ആകെ വരുമാനം 4147 കോടിയായിരുന്നു. ഇത് 2019-20 കാലത്ത് 5593.8 കോടിയായി ഉയര്‍ന്നു. 2018-19 ല്‍ ലാഭം 472.8 കോടിയായിരുന്നത് 2019-20 ല്‍ 586.2 കോടിയായി.

കമ്പനിയുടെ ചെലവും വര്‍ധിച്ചിട്ടുണ്ട്. മുന്‍വര്‍ഷത്തിലെ 3416.5 കോടി രൂപയില്‍ നിന്ന് 4455.5 കോടി രൂപയായാണ് ചെലവ് ഉയര്‍ന്നത്. കമ്പനിയുടെ വരുമാനത്തില്‍ 27 ശതമാനവും പരസ്യ വരുമാാനമാണ്. ഐടി അനുബന്ധ സേവനങ്ങളില്‍ നിന്നാണ് 32 ശതമാനം വരുമാനം ഐടി സേവനങ്ങളില്‍ നിന്നുള്ള വരുമാനം 41 ശതമാനവുമാണ്.
 

click me!