ക്രെഡിറ്റ് കാർഡ് ഉപയോക്താവാണോ? റിവാർഡ് പോയിന്റ് മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള വഴികൾ ഇതാ

Published : Mar 25, 2025, 05:19 PM ISTUpdated : Mar 25, 2025, 05:48 PM IST
ക്രെഡിറ്റ് കാർഡ് ഉപയോക്താവാണോ? റിവാർഡ് പോയിന്റ് മികച്ച രീതിയിൽ ഉപയോഗിക്കാനുള്ള വഴികൾ ഇതാ

Synopsis

ക്രെഡിറ്റ് കാർഡ് റിവാർഡുകൾ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കാൻ കഴിയും. എന്നാൽ ചില ബാങ്കുകൾ മാത്രമേ ഈ അവസരം നൽകുന്നുള്ളൂ

ക്രെഡിറ്റ് കാർഡുകൾ ഇന്ന് ജനപ്രിയമാണ്. പലിശ രഹിത വായ്പ ഹ്രസ്വ കാലത്തേക്ക് എങ്കിലും ലഭിക്കുന്നു എന്നുള്ളത് ഇതിനെ കൂടുതൽ സ്വീകാര്യമാക്കുന്നു. അതിന്റെ കൂടെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് പലതരത്തിലുള്ള റിവാർഡുകൾ ലഭിക്കാറുണ്ട്. ഷോപ്പിംഗ്, ഭക്ഷണം, സിനിമ, പെട്രോൾ തുടങ്ങി പല തരത്തിലുള്ള റിവാർഡുകളായിരിക്കും ലഭിക്കുക. പലപ്പോഴും ഷോപ്പിംഗ് റിവാർഡുകൾ അല്ലെങ്കിൽ ക്യാഷ്ബാക്ക് തുടങ്ങിയവ മാത്രമാണ് പലരും ഉപയോഗിക്കാറുള്ളത്. ബില്ലുകൾ അടയ്ക്കുന്നതിനുള്ള ഒരു എളുപ്പ മാർഗമായും ഇവ ഉപയോഗിക്കാം. ബിൽ പേയ്‌മെന്റുകൾക്ക് റിവാർഡ് പോയിന്റുകൾ എങ്ങനെ ഉപയോഗിക്കാമെന്ന് അറിയാം 

ക്രെഡിറ്റ് കാർഡ് റിവാർഡുകൾ ഉപയോഗിച്ച് ബില്ലുകൾ അടയ്ക്കാൻ കഴിയും. എന്നാൽ ചില ബാങ്കുകൾ മാത്രമേ ഈ അവസരം നൽകുന്നുള്ളൂ. ഉദാഹരണത്തിന്, അമേരിക്കൻ എക്സ്പ്രസ് പോലുള്ളവ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വൈദ്യുതി ബിൽ അല്ലെങ്കിൽ വാടക എന്നിവ നല്കാൻ കഴിയും. 

ഗിഫ്റ്കാർഡുകൾ വഴി പലചരക്ക് സാധനങ്ങൾ, ഗ്യാസ്, ഭക്ഷണം എന്നിവയുടെ ബില്ലുകൾ അടയ്ക്കാൻ സാധിക്കും. കൂടാതെ, യാത്ര ചെയ്യുന്നവരാണെങ്കിൽ ഫ്ലൈറ്റ് ടിക്കറ്റിനു മുതൽ ഹോട്ടൽ ബുക്കിംഗുകൾക്ക് വരെ റിവാർഡ് പോയിന്റ് ഉപയോഗിക്കാൻ കഴിയും. കൂടാതെ ഓൺലൈൻ ആയി ഷോപ്പിങ് ചെയ്യുമ്പോൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ റിവാർഡ് പോയിന്റ് ഉപയോഗിക്കാൻ കഴിയും. 

എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യം, റിവാർഡ് പോയിന്റുകൾക്ക് ഒരു കാലഹരണ തീയതി ഉണ്ടെന്നുള്ളതാണ്.  ആ സമയത്തിനുള്ളിൽ റിവാർഡ് പോയിന്റ് ഉപയോഗിക്കാൻ ശ്രദ്ധിക്കണം 

PREV
Read more Articles on
click me!

Recommended Stories

ജോലി മാറുന്നവര്‍ ശ്രദ്ധിക്കുക; പഴയ പി.എഫ് തുക മാറ്റിയില്ലെങ്കില്‍ നഷ്ടം ലക്ഷങ്ങള്‍!
വിദേശ വിപണി കീഴടക്കാന്‍ ഇന്ത്യന്‍ വൈന്‍; ഞാവല്‍പ്പഴ വൈന്‍ ഇനി അമേരിക്കന്‍ റെസ്റ്റോറന്റുകളില്‍!