തീരുമാനമെടുക്കൽ പ്രക്രിയ വേ​ഗത്തിലാക്കും: ദേശീയപാത അതോറിറ്റിയിൽ പരിഷ്കരണം ഉണ്ടാകുമെന്ന് നിതിൻ ഗഡ്കരി

By Web TeamFirst Published Jun 16, 2020, 9:26 PM IST
Highlights

തീരുമാനമെടുക്കുന്നതിലെ കാലതാമസം അംഗീകരിക്കില്ലെന്നും റോഡ് മന്ത്രാലയത്തിലും എൻ‌എച്ച്‌എ‌ഐയിലും സർക്കാർ ഉദ്യോഗസ്ഥരുടെ പ്രകടന ഓഡിറ്റ് നടത്തുമെന്നും ജനുവരിയിൽ ദേശീയപാത പദ്ധതികൾ അവലോകനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

ദില്ലി: ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയിൽ (എൻ‌എ‌ച്ച്എ‌ഐ) പരിഷ്കാരങ്ങൾ വരുത്തേണ്ടതുണ്ടെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ദേശീയപാതകൾ കൈകാര്യം ചെയ്യുന്നതും വികസിപ്പിക്കുന്നതും പരിപാലിക്കുന്നതുമായ അധികാര കേന്ദ്രമാണ് എൻഎച്ച്എഐ.

"എൻ‌എ‌ച്ച്എ‌ഐയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. മികച്ച പ്രവർത്തനം നടത്തിയ മികച്ച സംവിധാനമാണ് എൻഎച്ച്എഐ," ​ഗഡ്കരി പറഞ്ഞു. കോവിഡ് -19 പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, റോഡുകളിലും ഹൈവേകളിലും ഉ‌ളള നിക്ഷേപ അവസരങ്ങളെ സംബന്ധിച്ച് അസോചം സംഘടിപ്പിച്ച വെബിനറിൽ സംസാരിക്കുകയായിരുന്നു ഗഡ്കരി.

പരിഷ്കാരങ്ങളുടെ വിശദാംശങ്ങൾ ഗഡ്കരി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ചുവപ്പ് നാട മൂലമുളള പ്രശ്നങ്ങൾ സർക്കാർ അംഗീകരിക്കില്ലെന്നും പ്രോജക്‌ടുകളുടെ കാലതാമസം കുറയ്ക്കുമെന്നും തീരുമാനമെടുക്കൽ പ്രക്രിയ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. തീരുമാനമെടുക്കുന്നതിലെ കാലതാമസം അംഗീകരിക്കില്ലെന്നും റോഡ് മന്ത്രാലയത്തിലും എൻ‌എച്ച്‌എ‌ഐയിലും സർക്കാർ ഉദ്യോഗസ്ഥരുടെ പ്രകടന ഓഡിറ്റ് നടത്തുമെന്നും ജനുവരിയിൽ ദേശീയപാത പദ്ധതികൾ അവലോകനം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

click me!