കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി

Web Desk   | Asianet News
Published : Sep 24, 2021, 09:29 PM ISTUpdated : Sep 24, 2021, 09:36 PM IST
കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി കേന്ദ്രസർക്കാർ വീണ്ടും നീട്ടി

Synopsis

കമ്പനീസ് ആക്ട്, എൽഎൽപി ആക്ട് എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പരിശോധിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്. 

ദില്ലി: കേന്ദ്രസർക്കാർ രൂപീകരിച്ച കമ്പനി നിയമ കമ്മിറ്റിയുടെ കാലാവധി നീട്ടി. 2019 ൽ രൂപീകരിച്ച കമ്മിറ്റിയുടെ കാലാവധി ഒരു വർഷത്തേക്കാണ് നീട്ടിയത്. കോർപറേറ്റ്കാര്യ മന്ത്രാലയം 2019 സെപ്തംബറിലായിരുന്നു ഈ കമ്മിറ്റി രൂപീകരിച്ചത്. കഴിഞ്ഞ വർഷവും ഇതിന്റെ കാലാവധി ഒരു വർഷത്തേക്ക് നീട്ടിയിരുന്നു.

കമ്പനീസ് ആക്ട്, എൽഎൽപി ആക്ട് എന്നിവ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ പരിശോധിക്കാനാണ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നത്. 11 അംഗങ്ങളുൾപ്പെട്ടതാണ് ഈ സമിതി. കോർപറേറ്റ് കാര്യ മന്ത്രാലയം സെക്രട്ടറി രാജേഷ് വർമയാണ് നിലവിൽ ഈ സമിതിയുടെ അധ്യക്ഷൻ.

സാമ്പത്തിക രംഗത്ത് കൂടുതൽ ഉദാരവത്കരണ നയങ്ങളുമായാണ് കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നത്. വിപണിയെ ശക്തിപ്പെടുത്താനും കൂടുതൽ സംരംഭങ്ങളുണ്ടാക്കാനും അതിലൂടെ രാജ്യത്തെ ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിയമ നിർമാണങ്ങൾക്കാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. ഇത് മുൻനിർത്തിയാണ് 2019 ൽ ഈ സമിതിയെ നിയോഗിച്ചത്.

കമ്പനികളുടെയും തത്പരവിഭാഗങ്ങളുടെയും താത്പര്യം കൂടി സംരക്ഷിക്കുന്ന തരത്തിലുള്ള നിയമ നിർമാണത്തിന് വേണ്ട നിർദ്ദേശങ്ങളാണ് സമിതി സമർപ്പിക്കേണ്ടത്. കഴിഞ്ഞ വർഷം, 2021 സെപ്തംബർ 17 വരെയായായിരുന്നു കേന്ദ്രസർക്കാർ സമിതിയുടെ കാലാവധി നീട്ടി നൽകിയത്. 

 

 

PREV
click me!

Recommended Stories

ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ
മെക്സിക്കോ തീരുവ: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; കാറുകള്‍ക്ക് വിലയേറും