രാജ്യത്തെ ബാങ്ക് വായ്പയും നിക്ഷേപവും ഉയരുന്നു: ബാങ്ക് നിക്ഷേപങ്ങളിൽ 11 ശതമാനത്തിലേറെ വളർച്ച

Web Desk   | Asianet News
Published : Dec 19, 2020, 08:09 PM ISTUpdated : Dec 19, 2020, 08:12 PM IST
രാജ്യത്തെ ബാങ്ക് വായ്പയും നിക്ഷേപവും ഉയരുന്നു: ബാങ്ക് നിക്ഷേപങ്ങളിൽ 11 ശതമാനത്തിലേറെ വളർച്ച

Synopsis

2020 ൽ നവംബർ 20 ന് അവസാനിച്ച ദ്വൈവാരത്തിൽ ബാങ്ക് വായ്പ 104.34 ലക്ഷം കോടിയും നിക്ഷേപം 143.70 ലക്ഷം കോടിയും ആയിരുന്നു. 

ദില്ലി: ഡിസംബർ മാസം നാലിന് അവസാനിച്ച ദ്വൈവാരത്തിൽ രാജ്യത്തെ ബാങ്ക് വായ്പ 5.73 ശതമാനം വർധിച്ച് 105.04 ലക്ഷം കോടി രൂപയായി. ബാങ്ക് നിക്ഷേപങ്ങൾ 11.34 ശതമാനം വർധനയോടെ 145.92 ലക്ഷം കോടി രൂപയായി. റിസർവ് ബാങ്കിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുളളത്. 

പോയ വർഷം ഡിസംബർ ആറിന് അവസാനിച്ച ദ്വൈവാരത്തിൽ ഇവ യഥാക്രമം, ബാങ്ക് വായ്പ 99.35 ലക്ഷം കോടിയും നിക്ഷേപങ്ങൾ 131.06 ലക്ഷം കോടിയും ആയിരുന്നു. 2020 ൽ നവംബർ 20 ന് അവസാനിച്ച ദ്വൈവാരത്തിൽ ബാങ്ക് വായ്പ 104.34 ലക്ഷം കോടിയും നിക്ഷേപം 143.70 ലക്ഷം കോടിയും ആയിരുന്നു. മുൻ വർഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് വർധന യഥാക്രമം 5.82 ശതമാനവും 10.89 ശതമാനവുമായിരുന്നു.    

PREV
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്