ജിഎസ്ടി നഷ്ടപരിഹാരം: 17,000 കോടി അനുവദിച്ച് കേന്ദ്രം , കേരളത്തിന് 673 കോടിയിലധികം

By Web TeamFirst Published Nov 3, 2021, 10:37 PM IST
Highlights

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജിഎസ് ടി (GST) നഷ്ടപരിഹാരമായി 17,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിനനുവദിച്ചത് 673 കോടിയിലധികം രൂപയാണ്. 

ദില്ലി: സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ജിഎസ് ടി (GST) നഷ്ടപരിഹാരമായി 17,000 കോടി രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിനനുവദിച്ചത് 673 കോടിയിലധികം രൂപയാണ്. ചരക്ക് സേവന നികുതി നടപ്പാക്കിയതു മൂലമുണ്ടായ നഷ്ടം പരിഹരിക്കുന്നതിന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആകെ 17,000 കോടി രൂപയാണ് ഇന്ന് കേന്ദ്രസർക്കാർ അനുവദിച്ചത്. 

ഇതോടെ 2021-22 വർഷത്തിൽ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും അനുവദിച്ച ആകെ നഷ്ടപരിഹാര തുക 60,000 കോടി രൂപയായി. 673.8487 കോടി രൂപയാണ് നഷ്ടപരിഹാരമായി കേരളത്തിനനുവദിച്ചത്.  

ജി എസ് ടി കൗൺസിലിന്റെ തീരുമാനമനുസരിച്ച്, നടപ്പുസാമ്പത്തിക വർഷത്തിൽ ജി എസ് ടി നഷ്ടപരിഹാരത്തിലെ കുറവ്  നികത്തുന്നതിന് 1.59 ലക്ഷം കോടി രൂപയുടെ വായ്പ സൗകര്യവും ഇതിനോടകം അനുവദിച്ചിട്ടുണ്ട്.  

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയ ജിഎസ്ടി നഷ്ടപരിഹാര തുകയുടെ വിവരങ്ങൾ (കോടിയിൽ)

ആന്ധ്രാപ്രദേശ് 542.9916, അരുണാചൽ പ്രദേശ് -0.0000, അസം 159.5647, ബീഹാർ 342.3264,ഛത്തീസ്ഗഡ് 274.0722, ദില്ലി  1155.0933, ഗോവ  163.3757, ഗുജറാത്ത് 1428.4106,  ഹരിയാന  518.1179, ഹിമാചൽ പ്രദേശ് 177.6906.  ജെ & കെ 168.4108 , ജാർഖണ്ഡ്  264.4602 , കർണാടക  1602.6152,  കേരളം  673.8487,  മധ്യപ്രദേശ് 542.1483, മഹാരാഷ്ട്ര  3053.5959, മണിപ്പൂർ  0.0000,  മേഘാലയ 27.7820, മിസോറാം 0.0000, നാഗാലാൻഡ് 0.0000, ഒഡീഷ 286.0111, പുതുച്ചേരി 61.0883, പഞ്ചാബ്  834.8292, രാജസ്ഥാൻ 653.4479, സിക്കിം 0.3053, തമിഴ്നാട് 1314.4277, തെലങ്കാന 279.1866, ത്രിപുര  16.9261, ഉത്തർപ്രദേശ് 1417.1820, ഉത്തരാഖണ്ഡ്  270.2722,  പശ്ചിമ ബംഗാൾ 771.8195

click me!