ഹാക്കർ ആക്രമണം: എസ്ബിഐ ഉപഭോക്താക്കൾക്ക് സംശയകരമായ സന്ദേശം

By Web TeamFirst Published Mar 2, 2021, 12:45 AM IST
Highlights

ക്രഡിറ്റ് കാർഡ് നമ്പർ, കാലാവധി, സിവിവി, എം - പിൻ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫിൽ യുവർ ഡീറ്റെയ്ൽസ് എന്ന ഫോമിൽ രേഖപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്.

ദില്ലി: എസ്ബിഐ ഉപഭോക്താക്കളുടെ നമ്പറുകളിലേക്ക് വ്യാജ സന്ദേശം. ഹാക്കർമാർ ഇന്റർനെറ്റ് വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് നടത്തിയ തട്ടിപ്പാണിതെന്നാണ് കരുതുന്നത്. 9870 രൂപ മൂല്യം വരുന്ന എസ്ബിഐ ക്രഡിറ്റ് പോയിന്റുകൾ ഉടൻ ഉപയോഗിക്കൂവെന്നാണ് സന്ദേശം.

ഈ സന്ദേശം ഉപഭോക്താക്കളെ ഒരു വ്യാജ വെബ്സൈറ്റിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെ ഉപഭോക്താക്കളോട് അവരുടെ വ്യക്തിപരവും രഹസ്യമായി സൂക്ഷിക്കേണ്ടതുമായ വിവരങ്ങൾ രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നു. ക്രഡിറ്റ് കാർഡ് നമ്പർ, കാലാവധി, സിവിവി, എം - പിൻ എന്നിവ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫിൽ യുവർ ഡീറ്റെയ്ൽസ് എന്ന ഫോമിൽ രേഖപ്പെടുത്താനാണ് ആവശ്യപ്പെടുന്നത്.

ഈ സംഭവത്തിൽ ദ്രുതഗതിയിലുള്ള അന്വേഷണമാണ് നടക്കുന്നത്. ദില്ലിയിലെ സൈബർ പീസ് ഫൗണ്ടേഷനും ഓടോബൂട് ഇൻഫോസെക് പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് അന്വേഷണം നടത്തി. ഈ വെബ്സൈറ്റിന്റെ ഉടമകളായി രജിസ്റ്റർ ചെയ്തേക്കുന്നത് ഒരു മൂന്നാം കക്ഷിയാണെന്ന് കണ്ടെത്തി.

തമിഴ്നാട്ടിൽ നിന്നാണ് തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. അതേസമയം വ്യക്തികളുടെ പേരും രജിസ്റ്റേർഡ് മൊബൈൽ നമ്പറും ഇമെയിലും ഇമെയിലിന്റെ പാസ്‌വേഡും വെബ്സൈറ്റിൽ രേഖപ്പെടുത്താൻ ആവശ്യപ്പെട്ടതായാണ് വിവരം. 
 

click me!