
ദില്ലി: ഫിക്സഡ് ഡെപോസിറ്റിന്റെ പലിശ നിരക്ക് ഉയർത്തി എച്ച്‌ഡിഎഫ്‌സി ബാങ്ക്. ഈ മാസം രണ്ടാം തവണയാണ് ബാങ്ക് പലിശ ഉയർത്തുന്നത്. 2 കോടിയിൽ താഴെയുള്ള നിക്ഷേപ തുകകൾക്ക് ആയിരിക്കും പുതുക്കിയ നിരക്കുകൾ ബാധകം. പലിശ നിരക്ക് 50 ബേസിസ് പോയിന്റ് (ബിപിഎസ്) വരെയാണ് ഉയർത്തിയത്. ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള സാദാരണ നിക്ഷേപകർക്ക് മൂന്ന് ശതമാനം മുതൽ 6.25 ശതമാനം വരെയാണ് പലിശ നൽകുക. അതേസമയം മുതിർന്ന പൗരന്മാർക്ക് സാധാരണ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നതിനേക്കാൾ 50 ബേസിസ് പോയിന്റ് അധിക പലിശ ലഭിക്കും. അതായത് 3.5 ശതമാനം മുതൽ 6.95 ശതമാനം വരെ പലിശ ലഭിക്കും.
പുതുക്കിയ നിരക്കുകൾ അറിയാം
ഒരഴ്ച മുതൽ രണ്ടാഴ്ചവരെ കാലാവധിയുള്ള രണ്ട് കോടിയിൽ താഴെയുള്ള നിക്ഷേപങ്ങൾക്ക് എച്ച്‌ഡിഎഫ്‌സി ബാങ്ക് മൂന്ന് ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. രണ്ടാഴ്ച മുതൽ ഒരു മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് മൂന്ന് ശതമാനം തന്നെയാണ് പലിശ. ഒന്നര മാസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ ലഭിക്കും. രണ്ട് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് നാല് ശതമാനമാണ് പലിശ. മൂന്ന് മാസം കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം പലിശ ലഭിക്കും.
ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ
മൂന്ന് മാസം മുതൽ ആറ് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനമാണ് പലിശ. ആറ് മാസം മുതൽ ഒൻപത് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 5.25 ശതമാനം പലിശ ലഭിക്കും. ഒൻപത് മാസം മുതൽ ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 5.50 ശതമാനം വരെ പലിശ ലഭിക്കും.
പതിനഞ്ച് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.10 ശതമാനം പലിശ ലഭിക്കും. പതിൻബെട്ട മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 6.15 ശതമാനമാണ് പലിശ നിരക്ക്. 18 മാസം മുതൽ 21 മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.15 ശതമാനം പലിശ ലഭിക്കും. 21 മാസം മുതൽ 2 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.15 ശതമാനം പലിശ നിരക്ക് ലഭിക്കും. രണ്ട് വർഷം മുതൽ മൂന്ന് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനം പലിശ ലഭിക്കും. 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനമാണ് പലിശ നിരക്ക്. 5 വർഷം 10 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 6.20 ശതമാനം പലിശ ബാങ്ക് വാഗ്ദാനം ചെയ്യുന്നു.