ആർബിഐ പലിശ കൂട്ടുന്നതിന് മുൻപ് ഹോം ലോൺ പലിശ കൂട്ടി ഈ ബാങ്ക്; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

Published : Mar 30, 2024, 07:45 PM IST
ആർബിഐ പലിശ കൂട്ടുന്നതിന് മുൻപ് ഹോം ലോൺ പലിശ കൂട്ടി ഈ ബാങ്ക്; പുതുക്കിയ നിരക്കുകൾ ഇങ്ങനെ

Synopsis

ബാങ്കിൻ്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെയും എച്ച്‌ഡിഎഫ്‌സിയുടെയും ലയനം മൂലമാണ് ഭവനവായ്‌പ നിരക്കുകളിൽ ഈ മാറ്റം സംഭവിച്ചത്. 

റ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്‌ഡിഎഫ്‌സി ബാങ്ക് ഭവന വായ്പയുടെ പലിശ നിരക്ക് വർദ്ധിപ്പിക്കാൻ തീരുമാനിച്ചു.  എച്ച്‌ഡിഎഫ്‌സി ബാങ്ക് റിപ്പോ-ലിങ്ക്ഡ് ഹോം ലോണുകളുടെ പലിശ നിരക്ക് 10-15 ബേസിസ് പോയിൻ്റുകൾ ആണ് വർധിപ്പിച്ചത്. ഇതോടെ വായ്പാ നിരക്ക് 8.70 മുതൽ 9.8 ശതമാനം വരെയാണ്.

ബാങ്കിൻ്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെയും എച്ച്‌ഡിഎഫ്‌സിയുടെയും ലയനം മൂലമാണ് ഭവനവായ്‌പ നിരക്കുകളിൽ ഈ മാറ്റം സംഭവിച്ചത്. 

എന്താണ് റിപ്പോ നിരക്കുകൾ?

വായ്പാ നിരക്കുകൾ ആർബിഐ റിപ്പോ നിരക്കുമായി ബന്ധിപ്പിച്ചിരിക്കുന്നു. നിലവിൽ 6.50 ശതമാനമാണ് റിപ്പോ നിരക്ക്. റിപ്പോ നിരക്ക് എന്നത് ഇന്ത്യയുടെ സെൻട്രൽ ബാങ്ക് അതായത് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) വാണിജ്യ ബാങ്കുകൾക്ക് വായ്പ നൽകുന്ന പലിശ നിരക്കാണ്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് വായ്പ എടുക്കുന്നവരുടെ ഇഎംഐ നിശ്ചയിക്കുന്നത്.

മറ്റ് ബാങ്കുകളിലെ ഭവനവായ്പ നിരക്കുകൾ എത്രയാണ്?

ഐസിഐസിഐ ബാങ്കിലെ ഭവനവായ്പ നിരക്ക് 9 ശതമാനം മുതൽ 10.05 ശതമാനം വരെയാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഭവനവായ്പ നിരക്ക് 9.15 ശതമാനം മുതൽ പരമാവധി 10.05 ശതമാനം വരെയാണ്. ആക്സിസ് ബാങ്ക് ഉപഭോക്താക്കൾക്ക് 8.75 മുതൽ 9.65 ശതമാനം നിരക്കിൽ ഭവനവായ്പ നൽകുന്നു. അതേസമയം, കൊട്ടക് മഹീന്ദ്ര ബാങ്ക് ഉപഭോക്താക്കൾക്ക് 8.70 ശതമാനം നിരക്കിൽ വായ്പ നൽകുന്നുണ്ട്.

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്
റഷ്യന്‍ വിപണി പിടിക്കാന്‍ ഇന്ത്യ; മുന്നൂറോളം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ നീക്കം