പലിശ ഉടന്‍ കുറയുമോ? വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Published : Apr 09, 2025, 04:41 PM IST
പലിശ ഉടന്‍ കുറയുമോ? വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

Synopsis

ഉയര്‍ന്ന ഫണ്ടിംഗ് ചെലവുകള്‍ കാരണം ബാങ്കുകള്‍ ആദ്യം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പലിശയിലെ കുറവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടില്ല.

ടുത്തടുത്ത രണ്ട് അവലോകന യോഗങ്ങളിലായി അര ശതമാനം പലിശ കുറച്ചതോടെ വായ്പയെടുത്തവര്‍ പ്രതീക്ഷയിലാണ്. വായ്പകളില്‍ ഉടനടി പലിശയിലെ കുറവ് പ്രതിഫലിക്കുമോ? വായ്പയെടുത്തവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്തെല്ലാം എന്നിവ പരിശോധിക്കാം

എല്ലാവര്‍ക്കും ഉടനടി പ്രയോജനം ലഭിച്ചേക്കില്ല

ഉയര്‍ന്ന ഫണ്ടിംഗ് ചെലവുകള്‍ കാരണം ബാങ്കുകള്‍ ആദ്യം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച പലിശയിലെ കുറവ് പൂര്‍ണമായും ഉപഭോക്താക്കള്‍ക്ക് കൈമാറിയിട്ടില്ല. അവസാന രണ്ട് ഇളവുകള്‍ ഒരുമിച്ച് വായ്പയെടുത്തവര്‍ക്ക് ഒരുമിച്ച് കൈമാറിയാല്‍ ഭവന വായ്പയെടുത്തവര്‍ക്ക് ഇത് സഹായകരമാകും. നിരക്കുകള്‍ കുറഞ്ഞാല്‍ വായ്പയെടുക്കാന്‍ കാത്തിരിക്കുന്നവര്‍ക്കും അത് ഏറെ സഹായകരമായിരിക്കും.

പലിശ നിരക്ക് കുറയുന്നത് പ്രയോജനപ്പെടുത്താന്‍ എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്-ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് അടിസ്ഥാനമാക്കിയുള്ള വായ്പയാണ് നിങ്ങളുടേത് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. ബിപിഎല്‍ആര്‍ അല്ലെങ്കില്‍ എംസിഎല്‍ആര്‍ പോലെയുള്ള പഴയ വ്യവസ്ഥയ്ക്ക് കീഴിലാണോ നിങ്ങളുടെ വായ്പ എന്നറിയുന്നതിന്  ബാങ്കുമായി ബന്ധപ്പെടണം.  എക്സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക്-ലിങ്ക്ഡ് ലെന്‍ഡിംഗ് റേറ്റ് അല്ലെങ്കില്‍ അതിലേക്ക് മാറ്റുന്നതിന് അപേക്ഷിക്കേണ്ടതുണ്ട്. ഒരു എന്‍ബിഎഫ്സിയില്‍ നിന്നോ ഹൗസിംഗ് ഫിനാന്‍സ് കമ്പനിയില്‍ നിന്നോ വായ്പ എടുത്തിട്ടുണ്ടെങ്കില്‍, ഇബിഎല്‍ആറിലേക്ക് മാറാന്‍ സാധിക്കില്ല.

വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ പരിഗണിക്കേണ്ട കാര്യങ്ങള്‍

1. കുറച്ച് മാസങ്ങള്‍ കൂടി കാത്തിരിക്കുക - ഇബിഎല്‍ആര്‍ ലിങ്ക്ഡ് വായ്പകളില്‍ റിപ്പോ വെട്ടിക്കുറവ് പ്രാബല്യത്തിലാകാന്‍ ഒന്നോ രണ്ടോ മാസമെടുത്തേക്കാം. പുതിയ വായ്പകള്‍ എടുക്കാന്‍ പദ്ധതിയിടുന്നവര്‍ കുറച്ചുകൂടി കാത്തിരിക്കുന്നതാണ് നല്ലത്. അങ്ങനെയെങ്കില്‍ പലിശയിലെ കുറവ് പൂര്‍ണമായും പ്രാബല്യത്തില്‍ വരും

2.  എംസിഎല്‍ആര്‍ ആണെങ്കില്‍ ഇബിഎല്‍ആറിലേക്ക് മാറുക - എംസിഎല്‍ആര്‍ ലിങ്ക്ഡ് വായ്പകള്‍ പലിശയിലെ കുറവ് വളരെ സാവധാനത്തിലേ ഉപഭോക്താക്കള്‍ക്ക് കൈമാറൂ.. 201924 സാമ്പത്തിക വര്‍ഷത്തില്‍ ഇബിഎല്‍ആര്‍  8595 ശതമാനം നിരക്ക് കുറയ്ക്കലുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി. അതേസമയംഎംസിഎല്‍ആര്‍  6570 ശതമാനം മാത്രമാണ് കൈമാറിയത്.

3. വായ്പകള്‍ റീഫിനാന്‍സ് ചെയ്യുക -  സ്ഥിര നിരക്കിലുള്ള വായ്പകള്‍ പലപ്പോഴും 9.510 ശതമാനം നിരക്കിലാണ് പലിശ ഈടാക്കുന്നത്. ഫ്ലോട്ടിംഗ്-റേറ്റ് വായ്പകളിലേക്ക് മാറുന്നത് വായ്പാ ചെലവുകള്‍ കുറയ്ക്കാന്‍ സഹായിച്ചേക്കാം

4. പ്രീപേയ്മെന്‍റ് പരിഗണിക്കുക - ലോണ്‍ പ്രിന്‍സിപ്പല്‍ കുറയ്ക്കാന്‍ പരമാവധി സമ്പാദ്യം ഉപയോഗിക്കുക. ഇത് വഴി ഇഎംഐ കുറയ്ക്കാനാകും

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം