സംരംഭകര്‍ക്ക് കരുത്തായി ഈട് രഹിത എംഎസ്എംഇ വായ്പകള്‍; നേട്ടങ്ങൾ ഇവയാണ്

Published : Mar 19, 2025, 07:18 PM IST
സംരംഭകര്‍ക്ക് കരുത്തായി ഈട് രഹിത എംഎസ്എംഇ വായ്പകള്‍; നേട്ടങ്ങൾ ഇവയാണ്

Synopsis

യാതൊരു ഈടും നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത

പുതിയതായി സംരംഭം തുടങ്ങുന്നവര്‍ക്കും, നിലവിലുള്ള സൂക്ഷ്മ - ചെറുകിട - ഇടത്തരം സംരംഭങ്ങള്‍ വിപുലീകരിക്കുന്നതിനും നിരവധി വായ്പാ പദ്ധതികള്‍ ആണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈടില്ലാതെ ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന പദ്ധതി വിലവിലുണ്ട്.

എന്താണ് ഈട് രഹിത വായ്പ?

യാതൊരു ഈടും നല്‍കാതെ തന്നെ വായ്പ ലഭിക്കുന്നുവെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇങ്ങനെ ലഭിക്കുന്ന വായ്പ സംരംഭങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യം ഒരുക്കാനോ പ്രവര്‍ത്തന മൂലധനമായോ ഉപയോഗിക്കാം.

ഈട് രഹിത വായ്പയുടെ പ്രധാന നേട്ടങ്ങള്‍

ആസ്തികള്‍ പണയം വയ്ക്കാതെ തന്നെ ധനസഹായം നേടാന്‍ കഴിയുന്നതിനാല്‍, എംഎസ്എംഇകള്‍ക്ക് ഈട് നല്‍കേണ്ടതില്ല.
വായ്പാ നടപടിക്രമങ്ങള്‍ക്ക് കുറഞ്ഞ രേഖകള്‍ മാത്രമേ ആവശ്യമുള്ളൂ, യോഗ്യതാ പരിശോധനകളും അനായാസമായ നടപടിക്രമങ്ങളും ആയതിനാന്‍ വായ്പയുടെ അംഗീകാര നടപടിക്രമങ്ങള്‍ ലളിതമാണ.
ബിസിനസ് ലോണുകള്‍ക്കുള്ള ധനസഹായ വിതരണ പ്രക്രിയ വേഗത്തില്‍ നടക്കുന്നതിനാല്‍ സംരംഭകര്‍ക്ക് അവര്‍ ആസൂത്രണം ചെയ്തതുപോലെ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും.
എംഎസ്എംഇകള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി വായ്പ എടുക്കാം. തിരിച്ചടവ് ക്രമീകരിക്കാന്‍ കഴിയുന്നതിനൊപ്പം ന്യായമായ പലിശ മാത്രം ഈടാക്കുന്നതിനാല്‍ സംരംഭകര്‍ക്ക് ഇത് ഏറെ സഹായകരമാണ്.
മിക്ക ബാങ്കുകളും വായ്പാ അപേക്ഷ സമര്‍പ്പിക്കല്‍ ഡിജിറ്റലായിക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വായ്പ എടുക്കലും തിരിച്ചടവും ഏറെ സുതാര്യവും വേഗത്തിലുള്ളതുമാണ്.

ഈട് രഹിത എംഎസ്എംഇ വായ്പകള്‍

പ്രധാന്‍ മന്ത്രി മുദ്ര യോജന പദ്ധതി പ്രകാരം എംഎസ്എംഇകള്‍ക്കും പ്രൊഫഷണലുകള്‍ക്കും വ്യക്തികള്‍ക്കും 10 ലക്ഷം രൂപ വരെയുള്ള ഈടില്ലാത്ത ബിസിനസ് വായ്പകള്‍ നല്‍കുന്നു.
സ്റ്റാന്‍ഡ്-അപ്പ് ഇന്ത്യ പദ്ധതിയിലൂടെയും വായ്പ ലഭിക്കും. സ്ത്രീ സംരംഭകര്‍ക്കും എസ്സി/എസ്ടി സമുദായങ്ങളില്‍പ്പെട്ട വായ്പക്കാര്‍ക്കും പ്രഥമ പരിഗണന നല്‍കുന്നു.
59 മിനിറ്റിനുള്ളില്‍ വായ്പ ലഭ്യമാക്കുന്ന പിഎസ്ബി വായ്പകള്‍ എംഎസ്എംഇകള്‍ക്ക് ലഭിക്കും.

PREV
click me!

Recommended Stories

ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി
സൗദി ക്രൂഡ് ഓയില്‍ വില അഞ്ച് വര്‍ഷത്തെ കുറഞ്ഞ നിരക്കിലേക്ക്; ഡിസ്‌കൗണ്ട് വിലയ്ക്ക് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കും