എസ്ബിഐ ഉപഭോക്താവാണോ? ക്യൂ നിന്ന് വിഷമിക്കേണ്ട, ഈ കാര്യം സിംപിളാണ്

Published : Feb 19, 2024, 05:53 PM IST
എസ്ബിഐ ഉപഭോക്താവാണോ? ക്യൂ നിന്ന് വിഷമിക്കേണ്ട, ഈ കാര്യം സിംപിളാണ്

Synopsis

ബാങ്കുകളിൽ പോയി ഈ ആവശ്യത്തിനായി നീണ്ട ക്യൂ നിൽക്കേണ്ട ആവശ്യം ഉപഭോക്താക്കൾക്ക് വരുന്നില്ല. എല്ലാം വിരൽത്തുമ്പിലാണ്

ഡിജിറ്റൽ യുഗത്തിൽ എല്ലാം വിരൽത്തുമ്പിലാണ് അത് ബാങ്കിങ് കാര്യങ്ങളായാലും അങ്ങനെതന്നെ. സാമ്പത്തികം കൈകാര്യം ചെയ്യുന്നത് ഒരു ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതുപോലെ തടസ്സമില്ലാത്തതായിരിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളുടെ ഈ ആവശ്യം തിരിച്ചറിയുകയും ഇൻ്റർനെറ്റ് ബാങ്കിംഗ് വഴി, സേവിംഗ്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് സൗകര്യമൊരുക്കുന്നു. ഇതോടെ ബാങ്കുകളിൽ പോയി ഈ ആവശ്യത്തിനായി നീണ്ട ക്യൂ നിൽക്കേണ്ട ആവശ്യം ഉപഭോക്താക്കൾക്ക് വരുന്നില്ല. 

മൊബൈൽ നമ്പർ എങ്ങനെ നൽകാം

* എസ്ബിഐയുടെ www.onlinesbi.com  വെബ്സൈറ്റ് സന്ദർശിച്ച് അക്കൗണ്ട് ലോഗിൻ ചെയ്യുക. '
* അക്കൗണ്ടുകളും പ്രൊഫൈലും' എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. ഡ്രോപ്പ്ഡൗൺ മെനുവിൽ നിന്ന് 'പ്രൊഫൈൽ' തിരഞ്ഞെടുക്കുക.
* "വ്യക്തിഗത വിശദാംശങ്ങൾ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
* 'മൊബൈൽ നമ്പർ മാറ്റുക (ഒടിപി/എടിഎം വഴി)' എന്ന ഹൈപ്പർ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
* 'വ്യക്തിഗത വിശദാംശങ്ങൾ' എടുത്ത് മൊബൈൽ നമ്പർ അപ്‌ഡേറ്റ്' പേജിൽ,പുതിയ മൊബൈൽ നമ്പർ' നൽകി സ്ഥിരീകരിക്കുകയും 'സമർപ്പിക്കുക' എന്നതിൽ ക്ലിക്കും ചെയ്യുക.
* 'നിങ്ങളുടെ മൊബൈൽ നമ്പർ xxxxxxxxx പരിശോധിച്ച് സ്ഥിരീകരിക്കുക' എന്ന പോപ്പ്-അപ്പ് സന്ദേശം സ്ക്രീനിൽ ദൃശ്യമാകും.
* തുടരാൻ 'ശരി' ക്ലിക്ക് ചെയ്യുക
* പഴയതും പുതിയതുമായ മൊബൈൽ നമ്പറുകളിൽ ഒറ്റത്തവണ പാസ്‌വേഡ് (OTP) വഴി മൊബൈൽ നമ്പർ അപ്‌ഡേറ്റ് ചെയ്യുന്നതിന് നിങ്ങൾ അംഗീകാരം നൽകേണ്ടതുണ്ട്.


 

PREV
Read more Articles on
click me!

Recommended Stories

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ
ഡോളറിന് മുന്നിൽ മുട്ടുമടക്കി ഇന്ത്യൻ രൂപ; മൂല്യം ഇടിയാൻ പ്രധാന കാരണം എന്താണ്