
ലോകം ചുറ്റി സഞ്ചരിക്കാൻ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ പിന്നോട്ട് വലിക്കുന്നത് യാത്രാ ചെലവാണ്. എന്നാൽ ശരിയായ ക്രെഡിറ്റ് കാർഡ് ഉപയോഗത്തിലൂടെ ലോകം മുഴുവനും ഏതാണ്ട് സൗജന്യമായി യാത്ര ചെയ്യാം. ക്രെഡിറ്റ് കാർഡ് ഉപയോക്താവാണെങ്കിൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിൽ ഒന്നാണ് ഇത്. പല ക്രെഡിറ്റ് കാർഡുകളും റിവാർഡ് പോയിന്റുകളോ എയർ മൈലുകളോ സൗജന്യ ഫ്ലൈറ്റ് ടിക്കറ്റുകളോ ഹോട്ടൽ താമസത്തിനുള്ള ചെലവുകളോ ഓഫർ ചെയ്യുന്നുണ്ട്.
ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതിലൂടെയും മികച്ച ഉപയോഗത്തിലൂടെയും, വലിയൊരു തുക ചെലവാക്കാതെ ലോകം ചുറ്റി കാണുക എന്നുള്ള സ്വപ്ന ലക്ഷ്യസ്ഥാനങ്ങളിലേക്ക് എത്താം. അതേസമയം റിവാർഡുകൾ പരമാവധി വർധിപ്പിക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗം പരമാവധി ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യേണ്ടത് പ്രധാനമാണ്. ഇങ്ങനെ കൃത്യമായി ആസൂത്രണം നടത്തിയാൽ പോക്കറ്റ് കീറാതെ തന്നെ യാത്രാ സ്വപ്‌നങ്ങൾ നേടിയെടുക്കാം.
ALSO READ: 659 കോടിയുടെ അതിഗംഭീര മാളിക; വീണ്ടും വീട് വാങ്ങി ആമസോൺ സ്ഥാപകൻ
എയർ മൈലുകൾ, ഒരു പ്രത്യേക എയർലൈൻ അതിന്റെ അഫിലിയേറ്റ് പാർട്ണർമാരുമായി നടത്തിയ വാങ്ങലിലൂടെ നേടിയ റിവാർഡ് പോയിന്റുകളാണ്. പതിവ് യാത്രക്കാർക്ക് അവരുടെ യാത്രാ ചെലവ് കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ് എയർ മൈലുകൾ. എയർ മൈലുകൾ മൂന്ന് തരത്തിൽ നേടാം:
1. പറന്ന് സമ്പാദിക്കുക
അതായത്, ഒരു പ്രത്യേക എയർലൈൻ അല്ലെങ്കിൽ അതിന്റെ പങ്കാളി എയർലൈനുകളിലൊന്നിൽ ഫ്ലൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിലൂടെ എയർ മൈലുകൾ നേടാം.
2. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ:
ബാങ്കുകളും എയർലൈനുകളും വാഗ്ദാനം ചെയ്യുന്ന കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ ദൈനംദിന കാർഡ് ഉപയോഗത്തിലൂടെ എയർ മൈലുകൾ നേടാനുള്ള അവസരം നൽകുന്നു. ഉദാഹരണത്തിന്, വിസ്താരയുടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ആക്‌സിസ് ബാങ്കിന്റെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾക്ക് സിവി പോയിന്റുകൾ നേടാനാകും.
ALSO READ: നാടുവിട്ട് യുകെയിലേക്കാണോ? കൈ പൊള്ളുമെന്നുറപ്പ്; വിസ നിരക്കുകള്‍ കുത്തനെ കൂട്ടി
3. ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുടെ കൈമാറ്റം:
വിവിധ എയർലൈനുകൾക്കായി ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ എയർ മൈലുകളാക്കി മാറ്റാനുള്ള ഓപ്‌ഷൻ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം