മെക്സിക്കൻ സുന്ദരിയെ സ്വന്തമാക്കിയ സൊമാറ്റോ സിഇഒ; ദീപീന്ദർ ഗോയലിന്റെ പ്രണയം പൂവണിഞ്ഞ കഥ

Published : Nov 13, 2024, 05:19 PM IST
മെക്സിക്കൻ സുന്ദരിയെ സ്വന്തമാക്കിയ സൊമാറ്റോ സിഇഒ; ദീപീന്ദർ ഗോയലിന്റെ പ്രണയം പൂവണിഞ്ഞ കഥ

Synopsis

ഗുഡ്ഗാവിൽ നിന്നുള്ള ദീപീന്ദർ, മെക്സിക്കൻ സുന്ദരിയെ എങ്ങനെ കണ്ടുമുട്ടിയെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ പറന്നുനടന്നു. ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ദീപീന്ദർ

വർഷത്തിന്റെ തുടക്കത്തിലാണ്, പ്രശസ്ത ഫുഡ് ഡെലിവെറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ വിവാഹിതനായെന്ന വാർത്ത വരുന്നത്. വധു ആരാണെന്ന് അറിഞ്ഞപ്പോൾ സോഷ്യൽ മീഡിയ ഒന്നുകൂടി ഞെട്ടി. മെക്സിക്കൻ മോഡലായ ഗ്രേഷ്യ മുനോസിനെയാണ് ദീപീന്ദർ വിവാഹം ചെയ്തത്. ഗുഡ്ഗാവിൽ നിന്നുള്ള ദീപീന്ദർ, മെക്സിക്കൻ സുന്ദരിയെ എങ്ങനെ കണ്ടുമുട്ടിയെന്ന ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ പറന്നുനടന്നു. ഇതിനുള്ള ഉത്തരം നൽകിയിരിക്കുകയാണ് ദീപീന്ദർ. കോമഡി ഷോ ആയ ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോയിൽ പങ്കെടുത്തപ്പോഴാണ് ഈ കാര്യം തുറന്നു പറഞ്ഞത്. 

ടെലിവിഷൻ അവതാരക കൂടിയായ ഗ്രേഷ്യ മുനോസ് തൻ്റെ ഇൻസ്റ്റാഗ്രാം ബയോ പ്രകാരം താനിപ്പോൾ ഇന്ത്യയിലാണ് താമസിക്കുന്നത് എന്ന് കുറിച്ചപ്പോഴാണ് വിവാഹ കാര്യം സോഷ്യൽ മീഡിയ ഉറപ്പിച്ചത്.  ജനുവരിയിൽ മുനോസ് ഡൽഹിയിലെ പ്രശസ്തമായ സ്ഥലങ്ങൾ സന്ദർശിക്കുന്നതിൻ്റെ ചിത്രങ്ങളും ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 

ഷോയിൽ അവതാരകനായ കപിൽ ശർമ്മ, വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോൾ പുഞ്ചിരിയോടെയാണ് ദീപീന്ദർ ഉത്തരം പറഞ്ഞത്. അവിവിവാഹിതനായി തുടരുന്ന കാലഘട്ടത്തിൽ എന്റെ സുഹൃത്താണ് ഗ്രേഷ്യയെ കുറിച്ച് പറയുന്നത്. ഗ്രേഷ്യ ആദ്യമായി ഡൽഹിയിൽ വന്നപ്പോൾ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു, നിനക്ക് ചേരുന്ന ഒരു പെൺകുട്ടി ഉണ്ടെന്നും നീ തീർച്ചയായും അവളെ കാണണമെന്നും. കണ്ടു കഴിഞ്ഞാൽ ഉറപ്പായും നീ അവളെ വിവാഹം കഴിക്കുമെന്നും ആ സുഹൃത്ത് എന്നോട് പറഞ്ഞു. അവന്റെ ദീർഘവീക്ഷണം തെറ്റായില്ലെന്നും ചിരിയോടെ ദീപീന്ദർ പറഞ്ഞു. 

41കാരനായ ദീപീന്ദർ ഗോയലിന്റെ രണ്ടാം വിവാഹമാണിത്. കൺസൾട്ടിംഗ് സ്ഥാപനമായ ബെയ്ൻ ആൻഡ് കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് 2008-ൽ റസ്റ്റോറൻ്റ് അഗ്രഗേറ്ററും ഫുഡ് ഡെലിവറി കമ്പനിയുമായ സൊമാറ്റോ സ്ഥാപിച്ചത്.
 

PREV
Read more Articles on
click me!

Recommended Stories

എഐ തരംഗമാകുമ്പോള്‍ ഈ കാര്യം തന്റെ ഉറക്കം കെടുത്തുന്നുവെന്ന് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ
വ്ലോ​ഗിലൂടെ സമ്പാദിക്കുന്നത് എത്ര? ഖാലിദ് അൽ അമേരിയുടെ ആസ്തിയുടെ കണക്കുകൾ