ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപം ഓഹരി വിപണിയിലേക്ക് മറിച്ചു, തട്ടിയത് നാലരക്കോടി, ഐസിഐസിഐ ബാങ്ക് ഉദ്യോ​ഗസ്ഥ അറസ്റ്റിൽ

Published : Jun 06, 2025, 10:00 AM IST
Sakshi Gupta

Synopsis

തട്ടിപ്പ് രണ്ട് വർഷത്തോളം തുടർന്നു. ബാങ്കിലെ ആർക്കും ഇതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. 2020 നും 2023 നും ഇടയിൽ 41 ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളിൽ നിന്ന് 4.58 കോടി രൂപ നിയമവിരുദ്ധമായി പിൻവലിക്കുകയും ചെയ്തു.

കോട്ട (രാജസ്ഥാൻ): ബാങ്കിലെ ഉദ്യോ​ഗസ്ഥ ഉപഭോക്താക്കളുടെ വിശ്വാസബന്ധം മുതലെടുത്ത് നാല് കോടി രൂപയിലധികം കബളിപ്പിച്ചതായി പരാതി. ഐസിഐസിഐ ബാങ്കിന്റെ റിലേഷൻഷിപ്പ് മാനേജരായിരുന്ന സാക്ഷി ഗുപ്തക്കെതിരെയാണ് പരാതി. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. ബാങ്കിൻ നിക്ഷേപിക്കുന്നതിന് ഓഹരികളിൽ നിക്ഷേപിച്ച് കുറഞ്ഞ കാലയളവിൽ ഉയർന്ന വരുമാനം വാ​ഗ്ദാനം ചെയ്താണ് 41-ലധികം ഉപഭോക്താക്കളുടെ അക്കൗണ്ടുകളിലെ പണം ഇവർ തിരിമറി നടത്തിയത്. 

തട്ടിപ്പ് രണ്ട് വർഷത്തോളം തുടർന്നു. ബാങ്കിലെ ആർക്കും ഇതിനെക്കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. യൂസർ എഫ്ഡി (ഫിക്സഡ് ഡെപ്പോസിറ്റ്) ലിങ്ക് ദുരുപയോഗം ചെയ്യുകയും 2020 നും 2023 നും ഇടയിൽ 41 ഉപഭോക്താക്കളുടെ 110 അക്കൗണ്ടുകളിൽ നിന്ന് 4.58 കോടി രൂപ നിയമവിരുദ്ധമായി പിൻവലിക്കുകയും ചെയ്തു. അന്വേഷണത്തിൽ സാക്ഷി ഗുപ്ത ഓഹരി വിപണിയിൽ പണം നിക്ഷേപിച്ചതായി കണ്ടെത്തി. വിപണിയിൽ കനത്ത നഷ്ടം സംഭവിച്ചതിനെത്തുടർന്ന് പണം അക്കൗണ്ടുകളിൽ തിരികെ നിക്ഷേപിക്കുന്നതിൽ അവർ പരാജയപ്പെട്ടു. പരാതികളെ തുടർന്ന് സാക്ഷിയെ അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ അയച്ചു. സഹോദരിയുടെ വിവാഹത്തലേന്നായിരുന്നു അറസ്റ്റ്. 

ഒരു ഉപഭോക്താവ് തന്റെ എഫ്ഡിയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തുവന്നത്. തുടർന്ന് ഫെബ്രുവരി 18 ന് ബാങ്ക് പോലീസിൽ കേസ് ഫയൽ ചെയ്തു. ഇടപാട് സന്ദേശങ്ങൾ അറിയാൻ കഴിയാത്തവിധം അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഉപഭോക്താക്കളുടെ മൊബൈൽ നമ്പറുകൾ പോലും ഇവർ മാറ്റി. തന്റെ കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ ഈ അക്കൗണ്ടുകളുമായി ബന്ധിപ്പിച്ചിരുന്നു. അക്കൗണ്ട് ഉടമകൾക്ക് ലഭിക്കാതിരിക്കാൻ തന്റെ സിസ്റ്റത്തിൽ ഒടിപി ലഭിക്കാൻ സംവിധാനം പോലും വികസിപ്പു. അതേസമയം,

ഐസിഐസിഐ ബാങ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നിരുന്നാലും, ഉപഭോക്താക്കൾക്കുണ്ടായ നഷ്ടം നികത്തുമെന്ന് ബാങ്കിലെ വൃത്തങ്ങൾ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

മുത്തശ്ശി ഐസിയുവിൽ, ജോലിക്കിടെ ആശുപത്രിയിലെത്തിയ ജീവനക്കാരന്റെ ശമ്പളം വെട്ടി ബോസ്സ്; വൈറലായി റെഡ്ഡിറ്റ് പോസ്റ്റ്
റിപ്പോ നിരക്ക് കുറച്ചത് ഫിക്സഡ് ഡെപ്പോസിറ്റിടുന്നവരെ എങ്ങനെ ബാധിക്കും? പലിശ നിരക്കുകൾ പരിശോധിക്കാം