വായ്പാ പലിശ കൂട്ടി രാജ്യത്തെ ഈ മുൻനിര ബാങ്കുകൾ; ഇഎംഐ കുത്തനെ കൂടും, ഭവന വായ്പയ്ക്ക് ചെലവേറും

By Web TeamFirst Published Oct 4, 2022, 3:56 PM IST
Highlights

രാജ്യത്തെ ഈ പ്രമുഖ ബാങ്കുകൾ വായ്പാ പലിശ നിരക്ക് കുത്തനെ ഉയർത്തി. ഭവന വായ്പാ, വാഹന വായ്പ, വ്യക്തിഗത വായ്പകൾക്ക് ചെലവേറും. 
 

ദില്ലി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് ഉയർത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തെ പൊതുമേഖലാ സ്വകാര്യ ബാങ്കുകൾ നിക്ഷേപ വായ്പാ നിരക്കുകൾ ഉയർത്തി തുടങ്ങി. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ രാജ്യത്തെ പ്രമുഖ വായ്പാ ദാതാക്കൾ പലിശ നിരക്ക് കുത്തനെ ഉയർത്തിയിട്ടുണ്ട്. മറ്റ് ബാങ്കുകളും ഇതേ പാത പിന്തുടർന്ന് താമസിയാതെ പലിശ നിരക്കുകൾ ഉയർത്താൻ സാധ്യതയുണ്ട്. 

Read Also: സിംഗപ്പൂരിനെ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് ചേക്കേറാൻ ഫോൺപേ; കാരണം അറിയാം

പണപ്പെരുപ്പം നിയന്ത്രിക്കാൻ ആർബിഐ നിരക്ക് ഉയർത്തിയതോടെ വായ്പ എടുത്തവരുടെ നടുവൊടിയും. തുടർച്ചയായ നാലാം തവണയാണ് നിരക്ക് വർദ്ധന. 50 ബേസിസ് പോയിന്റ് ഉയർത്തി റിപ്പോ 5.9 ശതമാനമാക്കി. ഇതോടെ വിവിധ വായ്പകളുടെ പലിശ കൂടും. ഇഎംഐ വർദ്ധിക്കും. പണപ്പെരുപ്പം റെക്കോർഡ് ഉയരത്തിലേക്ക് കുത്തിച്ചതിന് പിന്നാലെ മെയ് മുതലാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തി തുടങ്ങിയത്. നാല് തവണയായി ആർബിഐ 190 ബേസിസ് പോയിന്റ് പലിശ ഉയർത്തി. 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വായ്പ നിരക്ക് 50 ബേസിസ് പോയിൻറ് അല്ലെങ്കിൽ അര ശതമാനം ഉയർത്തി. തോട്ടു പിന്നാലെ  ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി തുടങ്ങിയ പ്രമുഖ വായ്പാദാതാക്കളും വായ്പ നിരക്ക് കൂട്ടി. ഒക്ടോബർ 1 മുതൽ പുതുക്കിയ ഈ നിരക്കുകൾ പ്രാബല്യത്തിൽ വന്നു.

Read Also: കുന്ദവിയായി അമുൽ പെൺകുട്ടി; എആർ റഹ്മാനും മണിരത്നത്തിനും അമുലിന്റെ സ്നേഹാദരം

നവരാത്രിയോടെ ഉത്സവ സീസൺ ആരംഭിച്ചു കഴിഞ്ഞു. ദീപാവലി ആഘോഷങ്ങൾക്കായി കടമെടുപ്പ് വർദ്ധിക്കാറുമുണ്ട്. എന്നാൽ ഇത്തവണ പലിശ നിരക്ക് ഉയർന്നതോടെ കടമെടുപ്പ് കുറയാനാണ് സാധ്യത. റിപ്പോ ഉയർന്നത് എങ്ങനെ ബാങ്ക് വായ്പകൾ ബാധക്കും എന്നുള്ള സംശയം പലർക്കുമുണ്ട്. അതിന് ആദ്യം എന്താണ് റിപ്പോ നിരക്ക് എന്നറിയണം. ആർബിഐ ബാങ്കുകൾക്ക് നൽകുന്ന പണത്തിന് മേലെ ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. അതായത് ആർബിഐ രാജ്യത്തെ ബാങ്കുകൾക്ക് വായ്പ നൽകുന്ന തുകയുടെ പലിശ നിരക്ക്. റിവേഴ്‌സ് റിപ്പോ നിരക്ക് എന്നത് ബാങ്കുകൾ ആർബിഐയിൽ നിക്ഷേപിക്കുന്ന പണത്തിന്‌ ലഭിക്കുന്ന പലിശ നിരക്കാണ്. 

click me!