നികുതിദായകരുടെ ശ്രദ്ധയ്ക്ക്; പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന ദിവസം, ചെയ്യേണ്ടത് ഇങ്ങനെ

By Web TeamFirst Published Mar 31, 2024, 3:08 PM IST
Highlights

2020-21 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്.

ദില്ലി:  2020-21 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ആദായനികുതി റിട്ടേൺ (ഐടിആർ) സമർപ്പിക്കാനുള്ള അവസാന തീയതി ഇന്നാണ്. ഇതിനകം ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുകയും എന്നാൽ അതിൽ തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ അത് തിരുത്താനും കൂടിയുള്ള സമയമാണിത്. പുതുക്കിയ റിട്ടേൺ നൽകുന്നവർക്ക് അധിക ഫീസോ പിഴയോ ഇല്ല.  എന്നാൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 140 ബി പ്രകാരം അവർ അധിക നികുതി നൽകണം. മൂല്യനിർണ്ണയ വർഷം അവസാനിച്ച് 12 മാസത്തിനുള്ളിൽ ഐടിആർ-U ഫയൽ ചെയ്താൽ, നികുതി കുടിശ്ശികയ്ക്ക് 25% അധിക നികുതി ബാധകമാണ്. 24 മാസത്തിനുള്ളിൽ ഫയൽ ചെയ്താൽ അധിക നികുതി 50% ആയി വർദ്ധിക്കും.

തെറ്റുതികൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിന് നികുതിദായകർക്ക് അവസരം നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ 2022 ലെ ബജറ്റിൽ  പറഞ്ഞിരുന്നു. 

പുതുക്കിയ റിട്ടേൺ എങ്ങനെ ഫയൽ ചെയ്യാം?

പുതുക്കിയ റിട്ടേൺ ഫയൽ ചെയ്യുന്നതിന്, നികുതിദായകർ ആ മൂല്യനിർണ്ണയ വർഷത്തിലെ ഐടിആർ ഫോമുകൾ ഉപയോഗിക്കണം.

അടയ്‌ക്കേണ്ട നികുതി എങ്ങനെ കണക്കാക്കാം?

പുതുക്കിയ റിട്ടേണിനായി അടയ്‌ക്കേണ്ട നികുതിയിൽ മൊത്തം ആദായനികുതി ബാധ്യത, അടയ്‌ക്കേണ്ട നികുതി, പലിശ, അധിക നികുതി എന്നിവ ഉൾപ്പെടുന്നു. അതിനുശേഷം മൊത്തം ആദായനികുതി ബാധ്യതയിൽ നിന്ന് ടിഡിഎസ്/ടിഎസിഎസ്/മുൻകൂർ നികുതി/നികുതി ഇളവ് എന്നിവ കുറച്ച് മൊത്തം നികുതി ബാധ്യത കണക്കാക്കാം.

ഐടിആർ ഫയൽ ചെയ്യുന്നതിൽ പരാജയപ്പെട്ടാലോ?

നികുതിയുടെ കുറഞ്ഞത് 50% മുതൽ പരമാവധി 200% വരെ പിഴ ഈടാക്കാം. വ്യക്തികൾ പ്രോസിക്യൂഷന് വിധേയരായേക്കാം.
 

click me!