ഇന്ത്യ ഇനി മിസൈലും കയറ്റുമതി ചെയ്യും; ആദ്യം വാങ്ങുക ഗള്‍ഫ് രാജ്യങ്ങള്‍

Published : May 16, 2019, 10:43 AM ISTUpdated : May 16, 2019, 10:55 AM IST
ഇന്ത്യ ഇനി മിസൈലും കയറ്റുമതി ചെയ്യും; ആദ്യം വാങ്ങുക ഗള്‍ഫ് രാജ്യങ്ങള്‍

Synopsis

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. ബ്രഹ്മോസിനൊപ്പം എല്‍ ആന്‍ഡ് ടി ഡിഫന്‍സും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്.

സിംഗപ്പൂര്‍: ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും ഈ വര്‍ഷം ഇന്ത്യ മിസൈല്‍ കയറ്റുമതി ചെയ്യും. ഇന്ത്യയുടെ മിസൈല്‍ വാങ്ങാന്‍ ഈ രാജ്യങ്ങള്‍ താല്‍പര്യം അറിയിച്ചിട്ടുണ്ട്. 

മിസൈല്‍ കയറ്റുമതിയുമായി ബന്ധപ്പെട്ടുളള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ബ്രഹ്മോസ് എയറോസ്പേസ് ചീഫ് ജനറല്‍ മാനേജര്‍ കമ്മഡോര്‍ എസ് കെ അയ്യരാണ് ഇക്കാര്യങ്ങള്‍ വിശദമാക്കിയത്. ഇംഡെക്സ് ഏഷ്യ 2019 പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ നിര്‍മിത മിസൈലുകള്‍ പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്.

ഇന്ത്യ- റഷ്യ സംയുക്ത സംരംഭമാണ് ബ്രഹ്മോസ്. ബ്രഹ്മോസിനൊപ്പം എല്‍ ആന്‍ഡ് ടി ഡിഫന്‍സും പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. 30 രാജ്യങ്ങളില്‍ നിന്നും 23 യുദ്ധക്കപ്പലുകള്‍ പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്. 
 

PREV
click me!

Recommended Stories

യുദ്ധം കടുത്താല്‍ ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണ വാങ്ങുമോ? 'എമര്‍ജന്‍സി പ്ലാന്‍' എന്ത്? ചില നിയന്ത്രണങ്ങള്‍ക്കും സാധ്യത
എൽഎൻജി ഉൽപ്പാദനം നിർത്തി ഖത്തർ എനർജി, ഇന്ത്യയിൽ പാചക വാതകം വില കത്തിക്കയറാൻ സാധ്യത; പ്രതിസന്ധി കനക്കുന്നു