തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക

Web Desk   | Asianet News
Published : Jul 13, 2020, 11:36 AM IST
തുടർച്ചയായ രണ്ടാം വർഷവും ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി അമേരിക്ക

Synopsis

ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര വിടവ് വർധിച്ചിട്ടുണ്ട്. 17.42 ബില്യൺ ഡോളറാണ് ഇപ്പോഴത്തെ വിടവ്. 

ദില്ലി: തുടർച്ചയായ രണ്ടാം വർഷവും അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാകുന്നതിന്റെ അടയാളമാണിത്.

വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2019-20 സാമ്പത്തിക വർഷത്തിലെ ഉഭയകക്ഷി വ്യാപാരം 88.75 ബില്യൺ ഡോളറിന്റേതായിരുന്നു. 2018-19 ൽ 87.96 ബില്യൺ ഡോളറായിരുന്നത് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വർധിച്ചു.

ഇരു രാജ്യങ്ങൾക്കുമിടയിലെ വ്യാപാര വിടവ് വർധിച്ചിട്ടുണ്ട്. 17.42 ബില്യൺ ഡോളറാണ് ഇപ്പോഴത്തെ വിടവ്. അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യക്കാണ് ഈ വ്യാപാര ബന്ധത്തിൽ മേൽക്കോയ്മ.

നേരത്തെ ചൈനയായിരുന്നു ഇന്ത്യയുടെ വലിയ വ്യാപാര പങ്കാളി. 2018-19 കാലത്താണ് അമേരിക്ക ഇത് മറികടന്നത്. ചൈനയുമായുള്ള വ്യാപാര ബന്ധം 2018-19 ൽ 87.08 ബില്യൺ ഡോളറായിരുന്നത് 2019-20 ൽ 81.87 ബില്യൺ ഡോളറായി മാറി.

PREV
click me!

Recommended Stories

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാളെ ചരിത്രപരമായ ദൗത്യത്തിന് തുടക്കം; ഇന്ത്യ-യുകെ വ്യാപാരകരാറിൻ്റെ ഭാഗമായ ആദ്യ കയറ്റുമതി നടക്കും
ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ നാളെ മുതല്‍, വില കുറയുന്നത് സ്‌കോച്ച് വിസ്‌കി, ചോക്ലേറ്റ്, ചില കാറുകളടക്കം സാധനങ്ങൾക്ക്, ചരിത്രപരം