
ദില്ലി: പ്രമുഖ പൊതുമേഖലാ ബാങ്കായ ഇന്ത്യൻ ബാങ്ക് 2 കോടിയിൽ താഴെയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ 29 മുതൽ അതായത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഒരു വർഷം മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് ബാങ്ക് 90 ബിപിഎസ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഏഴ് ദിവസം മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 2.80 ശതമാനം മുതൽ 6.30 ശതമാനം വരെ പലിശ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നു.
പുതുക്കിയ പലിശ നിരക്കുകൾ അറിയാം
ഒരാഴ്ച മുതൽ ഒരു മാസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ഇന്ത്യൻ ബാങ്ക് 2.80 ശതമാനം പലിശ നൽകും.ഒരു മാസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3 ശതമാനം നപലിശ നൽകും. മൂന്ന് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് 3.25 ശതമാനം പലിശ നൽകുന്നത് തുടരും. മൂന്ന് മാസം മുതൽ നാല് മാസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50 ശതമാനം പലിശ നൽകും. നാല് മുതൽ ആറ് മാസം വരെയുള്ള നിക്ഷേപങ്ങൾക്ക് ഇന്ത്യൻ ബാങ്ക് 3.85 ശതമാനം പലിശ നൽകും. 9 മാസത്തിൽ താഴെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 4.50 ശതമാനം നിരക്കും നൽകുന്നത് തുടരും. 9 മാസം മുതൽ ഒരു വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ബാങ്ക് 4.75 പലിശ നിരക്ക് നൽകുന്നത് തുടരും,
ALSO READ : കാൻസറിന് കാരണമാകുന്ന രാസവസ്തു; ഡവ് അടക്കം അടക്കം 5 ജനപ്രിയ ബ്രാൻഡുകളെ തിരിച്ചുവിളിച്ച് യൂണിലിവർ
ഒരു വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 60 ബിപിഎസ് ഉയർത്തി ഇപ്പോൾ 6.10 ശതമാനം പലിശ നൽകും. മുൻപ് 5.50 ശതമാനമായിരുന്നു പലിശ നിരക്ക്. രണ്ട് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.50 ശതമാനത്തിൽ നിന്ന് 6.30 ശതമാനമാക്കി ഉയർത്തി. 3 വർഷം മുതൽ 5 വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് ഇപ്പോൾ 6.40 ശതമാനം പലിശ നിരക്ക് ലഭിക്കും, 5 വർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 5.65 ശതമാനത്തിൽ നിന്ന് 6.30 ശതമാനമായി വർദ്ധിച്ചു