രാജ്യത്ത് ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം റിപ്പോർട്ട്

By Web TeamFirst Published Jan 7, 2021, 10:43 PM IST
Highlights

കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിൻറേതാണ് റിപ്പോർട്ട്. 1952ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയാകും ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ദില്ലി: രാജ്യത്ത് നടപ്പു സാമ്പത്തിക വർഷം (2020-21) ജിഡിപി 7.7 ശതമാനം ചുരുങ്ങുമെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്. 1952 ന് ശേഷം രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ തിരിച്ചടിയാകും ഇതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊവിഡ് വൈറസ് പടർന്ന പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ അടച്ചുപൂട്ടലടക്കം രാജ്യത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്തിച്ചിരിക്കുകയാണ്. പിന്നാലെയാണ് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ റിപ്പോർട്ടും പുറത്ത് വരുന്നത്. 

 

click me!