ഒറ്റയടിക്ക് 18000 പേർക്ക് ജോലി: മാസ് റിക്രൂട്ട്മെന്റിന് ഒരുങ്ങി ഇൻഫോസിസ്

Published : Jul 13, 2019, 06:26 AM IST
ഒറ്റയടിക്ക് 18000 പേർക്ക് ജോലി: മാസ് റിക്രൂട്ട്മെന്റിന് ഒരുങ്ങി ഇൻഫോസിസ്

Synopsis

ഈ സാമ്പത്തിക വർഷത്തിൽ ജൂൺ മാസം വരെ കമ്പനി 8000 പേർക്ക് ജോലി നൽകി. ഇതിന് പുറമെയാണ് 18000 പേരെ റിക്രൂട്ട് ചെയ്യുന്നത്  

ബെംഗലുരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇൻഫോസിസ് മാസ് റിക്രൂട്ട്‌മെന്റിന് ഒരുങ്ങുന്നു. ഒറ്റയടിക്ക് 18000 പേരെയാണ് കമ്പനി റിക്രൂട്ട് ചെയ്യുന്ന്.  ഇപ്പോൾ 2.29 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

ഈ സാമ്പത്തിക വർഷത്തിൽ ഇതുവരെ കമ്പനി 8000 പേർക്ക് ജോലി നൽകി. ഇവരിൽ 2500 പേർ ഇപ്പോൾ പഠിച്ചിറങ്ങിയവരാണ്. ഇനി അവശേഷിക്കുന്ന മാസങ്ങളിൽ രാജ്യത്തെ സർവ്വകലാശാലകളിൽ നിന്ന് 18000 പേരെ കമ്പനിയിലേക്ക് തിരഞ്ഞെടുക്കാനാണ് തീരുമാനം.

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന പാദത്തിൽ 20.4 ശതമാനമായിരുന്നു കമ്പനിയുടെ റിക്രൂട്ട്മെന്റ് നിരക്ക്. ഇത് ഈ സാമ്പത്തിക വർഷത്തിലെ ആദ്യപാദമെത്തിയപ്പോൾ 23.4 ശതമാനമായി മാറി.

PREV
click me!

Recommended Stories

ഇന്‍ഡിഗോയുടെ അബദ്ധങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കുമോ?
എഐ തരംഗത്തില്‍ പണിപോയത് അരലക്ഷം പേര്‍ക്ക്; ആമസോണിലും മൈക്രോസോഫ്റ്റിലും കൂട്ടപ്പിരിച്ചുവിടല്‍