ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ധരിച്ച് ഇഷ അംബാനി; കാരണം ഇതോ

Published : Jan 04, 2024, 05:22 PM IST
ഒരിക്കൽ ധരിച്ച വസ്ത്രം വീണ്ടും ധരിച്ച് ഇഷ അംബാനി; കാരണം ഇതോ

Synopsis

2019 നവംബറിൽ തന്റെ ബന്ധുവായ അർജുൻ കോത്താരിയുടെ വിവാഹത്തിന് ധരിച്ച അതേ ഡിസൈനർ ലെഹങ്കയാണ് ഉദയ്പൂരിലെ വിവാഹത്തിന് ഇഷ അംബാനി ധരിച്ചത്.

ന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഒരേയൊരു മകളാണ് ഇഷ അംബാനി. മാത്രമല്ല,  1750000 കോടി രൂപയിലധികം വിപണി മൂലധനമുള്ള ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ്ന്റെ സബ്‌സിഡിയറികളിലൊന്നായ റിലയൻസ് റീട്ടെയിലിന്റെ മാനേജിംഗ് ഡയറക്ടർ കൂടിയാണ് ഇഷ.ആഡംബരം നിറഞ്ഞ ജീവിതശൈലിയോടൊപ്പം തന്നെ ഫാഷൻ സെൻസ് കൊണ്ടും ഇഷ വാർത്തകളിൽ ഇടം നേടാറുണ്ട്. വിലയേറിയ വസ്ത്രങ്ങൾ തിരഞ്ഞെടുത്ത്‌ പലപ്പോഴും അമ്പരപ്പിക്കാറുണ്ടെങ്കിലും ഇത്തവണ ഇഷ അംബാനി പാപ്പരാസികളുടെ കണ്ണിൽപെട്ടത് മറ്റൊരു കാരണത്താലാണ്.

കഴിഞ്ഞ ദിവസം, മുകേഷ് അംബാനി, നിത അംബാനി, ഇഷ അംബാനി, ആനന്ദ് പിരാമൽ എന്നിവർ ഉദയ്പൂരിൽ ഒരു വിവാഹത്തിൽ പങ്കെടുത്തു. ഈ വിവാഹത്തിന് ഇഷ താൻ മുൻപ് ഉപയോഗിച്ച അതെ വസ്ത്രമാണ് അണിഞ്ഞത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സമ്പന്നന്റെ മകളായ ഇഷ 2019 ൽ അണിഞ്ഞ ഡിസൈനർ ലെഹങ്ക വീണ്ടും അണിഞ്ഞു. ഇഷ അംബാനിയുടെ മേക്കപ്പ് ആർട്ടിസ്റ്റായ യുവ അംബാനി ആണ് ചിത്രങ്ങൾ പങ്കിട്ടത്. അബു ജാനി സന്ദീപ് ഖോസ്‌ല ഡിസൈൻ ചെയ്ത ലെഹംഗ മൂന്നാമത്തെ തവണയാണ് ഇഷ അംബാനി ധരിക്കുന്നത്. 

2019 നവംബറിൽ തന്റെ ബന്ധുവായ അർജുൻ കോത്താരിയുടെ വിവാഹത്തിന് ധരിച്ച അതേ ഡിസൈനർ ലെഹങ്കയാണ് ഉദയ്പൂരിലെ വിവാഹത്തിന് ഇഷ അംബാനി ധരിച്ചത്. ക്രിസ്റ്റലുകളും സിൽക്ക് ത്രെഡുകളും ഉള്ള പിങ്ക് ഫ്ലോറൽ ഗാഗ്ര ചോളിയാണ് ഇഷ അണിഞ്ഞത്. കൈകൊണ്ട് എംബ്രോയ്ഡറി ചെയ്ത വസ്ത്രമാണ് ഇത്. വസ്ത്രത്തിന് ഏകദേശം 1.75 ലക്ഷം രൂപയാണ് വില. 

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ