ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി മേഖലയിലെ ചെലവാക്കലിൽ വൻ ഇടിവുണ്ടാകുമെന്ന് റിപ്പോർട്ട്

By Web TeamFirst Published Jun 3, 2020, 3:43 PM IST
Highlights

അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ആഭ്യന്തര ഐടി ചെലവ് കുറയുന്നത്. 

മുംബൈ: കൊവിഡ് -19 കാരണം ഇന്ത്യയിൽ ഇൻഫർമേഷൻ ടെക്നോളജി (ഐടി) ചെലവാക്കൽ 2020 ൽ 8.1 ശതമാനം കുറയാൻ സാധ്യതയുളളതായി റിപ്പോർ‌ട്ട്. ഗവേഷണ -ഉപദേശക സ്ഥാപനമായ ഗാർട്ട്നറാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാകും ഇത്.  

“കൊവിഡ് -19  പകർച്ചവ്യാധി മൂലം ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന ഭയം ഇന്ത്യയിലെ സിഐഒമാരെ (ചീഫ് ഇൻഫർമേഷൻ ഓഫീസർമാർ) ഈ വർഷം അവരുടെ ഐടി ചെലവുകളിൽ അതീവ ജാഗ്രത പാലിക്കാൻ നിർബന്ധിതരാക്കുന്നു,” ഗാർട്ട്നറിലെ മുതിർന്ന ഗവേഷണ ഡയറക്ടർ നവീൻ മിശ്ര പറഞ്ഞു.

അഞ്ച് വർഷത്തിനിടെ ഇതാദ്യമായാണ് ആഭ്യന്തര ഐടി ചെലവ് കുറയുന്നത്. 2020 ൽ ആഗോള ഐടി ചെലവിൽ 300 ബില്യൺ ഡോളർ കുറയുമെന്ന് ഗാർട്ട്നർ കഴിഞ്ഞ മാസം പ്രവചിച്ചിരുന്നു. 

ഇന്ത്യയിലെ സി‌ഐ‌ഒകൾ അവരുടെ നിലവിലുള്ള ഉപകരണത്തിന്റെ ഹാർഡ്‌വെയർ ആസ്തികളുടെ ജീവിത ചക്രങ്ങൾ വിപുലീകരിക്കുന്നതിന് കൂ‌ടുതൽ പരി​ഗണന നൽകും. ഇത് പുതിയ വാങ്ങലുകൾ വൈകാൻ ഇടയാക്കും. ഇതിനുപുറമെ, 2020 ന്റെ ആദ്യ പാദത്തിൽ ഉപഭോക്തൃ ഡിമാൻഡ് കുറയാനും ഇടയാക്കുമെന്നും ​ഗവേഷണ സ്ഥാപനം അഭിപ്രായപ്പെടുന്നു. 

ഇന്ത്യയിലെ ഉപകരണങ്ങൾക്കും ഡാറ്റാ സെന്റർ സിസ്റ്റങ്ങൾക്കുമായുള്ള ചെലവ് 2020 ൽ യഥാക്രമം -(15.1) ശതമാനവും -(13.2) ശതമാനവും കുറയുമെന്ന് ഗാർട്ട്നർ പ്രതീക്ഷിക്കുന്നു. 

click me!