കൊവിഡ് സഹായമായി ആമസോണ്‍ മേധാവിയുടെ മുന്‍ ഭാര്യ നല്‍കിയത് 30000 കോടി

By Web TeamFirst Published Dec 17, 2020, 10:41 PM IST
Highlights

അമേരിക്കയില്‍ മഹാമാരിയെ തുടര്‍ന്ന് സാമ്പത്തികമായി വലയുന്നവര്‍ക്ക് അടിയന്തിര സഹായം എത്തിക്കാനാണ് ശ്രമം.
 

ദില്ലി: ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ മകന്‍സി സ്‌കോട്ട് നാല് മാസം കൊണ്ട് സംഭാവനയായി നല്‍കിയത് 410 കോടി  ഡോളര്‍ (ഏകദേശം 30000 കോടി) സംഭാവന നല്‍കി. കഴിഞ്ഞ നാല് മാസത്തിനിടയിലാണ് ഫുഡ് ബാങ്കുകള്‍ക്കും എമര്‍ജന്‍സി റിലീഫ് ഫണ്ടുകളിലേക്കുമായി ഇത്രയും തുക കൈമാറിയത്. കൊവിഡില്‍ ജോലി നഷ്ടപ്പെട്ടും സാമ്പത്തികമായി തിരിച്ചടിയേറ്റും വലഞ്ഞവരെ സഹായിക്കാനാണിത്.

അമേരിക്കയില്‍ മഹാമാരിയെ തുടര്‍ന്ന് സാമ്പത്തികമായി വലയുന്നവര്‍ക്ക് അടിയന്തിര സഹായം എത്തിക്കാനാണ് ശ്രമം. ആകെയുള്ള 50 സംസ്ഥാനങ്ങളിലായി 384 സ്ഥാപനങ്ങള്‍ക്കാണ് പണം നല്‍കിയത്. അര്‍ഹരായവരെ കണ്ടെത്തി സഹായിക്കുന്നതിന് വേണ്ടിയാണ് തുക കൈമാറിയത്. ചിലര്‍ക്ക് നല്‍കിയ തുക കടാശ്വാസമായും, ജോലി പരിശീലനത്തിനും നിയമ പ്രതിരോധ ഫണ്ടായും വേണം നല്‍കാനെന്നും മക്കന്‍സി നിര്‍ദേശിച്ചിട്ടുണ്ട്.
 

click me!