മുകേഷ് അംബാനി നിർമ്മിച്ച ആഡംബര വേദി; ജിയോ വേൾഡ് ഗാർഡന്റെ പ്രതിദിന വാടക അമ്പരപ്പിക്കും

Published : Mar 19, 2024, 07:00 PM IST
മുകേഷ് അംബാനി നിർമ്മിച്ച ആഡംബര വേദി; ജിയോ വേൾഡ് ഗാർഡന്റെ പ്രതിദിന വാടക അമ്പരപ്പിക്കും

Synopsis

ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളള്ളതാണ്  ജിയോ വേൾഡ് ഗാർഡൻ. മുംബൈയിലെ ഏറ്റവും ചെലവേറിയ ആഡംബര വെന്യു ആണ് ഇന്ന് ജിയോ ഗാർഡൻ.

തിസമ്പന്നരുടെ പ്രിയപ്പെട്ട വിവാഹ വേദിയായി മാറുകയാണ് ജിയോ ഗാർഡൻ. ഇന്ത്യയിലെ ഏറ്റവും ധനികനായ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ളള്ളതാണ്  ജിയോ വേൾഡ് ഗാർഡൻ. മുംബൈയിലെ ഏറ്റവും ചെലവേറിയ ആഡംബര വെന്യു ആണ് ഇന്ന് ജിയോ ഗാർഡൻ.

ബാന്ദ്ര കുർള കോംപ്ലക്‌സിലാണ് ജിയോ വേൾഡ് ഗാർഡൻ സ്ഥിതി ചെയ്യുന്നത്. മാർച്ച് 6 ന് ജിയോ വേൾഡ് സെന്ററിൽ ധീരുഭായ് അംബാനി സ്ക്വയർ നിത അംബാനിയാണ് ഉദ്ഘാടനം ചെയ്തത്. അഞ്ച് ലക്ഷം ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന ഇത് ഇന്ത്യയിലെ ഏറ്റവും വലിയ കൺവെൻഷൻ സെന്ററാണ് ഇത്. 

ജിയോ ഗാർഡൻ ആഡംബര വെന്യു ആണ് അന്താരാഷ്ട്ര കൺവെൻഷൻ സെന്റർ, ഹോട്ടലുകൾ, ഒരു ലക്ഷ്വറി മാൾ, പെർഫോമിംഗ് ആർട്സ് തിയേറ്റർ, റൂഫ്‌ടോപ്പ് ഡ്രൈവ്-ഇൻ സിനിമാ തിയേറ്റർ എല്ലാം ഇവിടെയുള്ളതിനാൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഇവിടേക്ക് എത്തിച്ചേരുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. 

ജിയോ വേൾഡ് സെന്ററിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച്, ജിയോ ഗാർഡൻ മുഴുവൻ വൈഫൈ ലഭിക്കും. ഒരേസമയം 2,000 കാറുകളും എസ്‌യുവികളും ഉൾക്കൊള്ളാൻ കഴിയുന്ന പാർക്കിംഗ് സ്ഥലമാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്.

ഇവിടം പരിപാടികൾക്ക് തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർ അതിന്റെ വാടക കൂടി അറിഞ്ഞിരിക്കണം. ഈ സ്ഥലം ഒരു ദിവസത്തേക്ക് വാടകയ്ക്ക് എടുക്കുന്നതിന് 15 ലക്ഷം രൂപയാണ് ചെലവ്. ഇവന്റ് ഇല്ലാത്ത ദിവസം ഇവിടം ഇത് സന്ദർശകർക്കായി തുറന്നിരിക്കും. വെറും  10 രൂപ അടച്ച് ആർക്കും സമുച്ചയം സന്ദർശിക്കാം.

PREV
Read more Articles on
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ