അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ 2024- 25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനമന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സംസ്ഥാനത്ത് മദ്യ വില കൂടും. അടുത്ത സാമ്പത്തിക വര്‍ഷത്തിലാണ് വര്‍ധന നടപ്പാക്കുക. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിനാണ് വില വര്‍ധിപ്പിക്കുന്നത്. ഇവയുടെ എക്സൈസ് തീരുവ ലിറ്ററിന് 10 രൂപയാണ് കൂട്ടിയത്. ഗൽവനേജ് ഫീസിനത്തിൽ 200 കോടി രൂപ സമാഹരിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് നിലവിൽ നൽകുന്ന 1600 രൂപ ക്ഷേമപെൻഷൻ ഉയര്‍ത്തില്ലെന്ന് മന്ത്രി പറഞ്ഞു. കുടിശിക ഇനത്തിൽ കൊടുത്ത് തീര്‍ക്കാനുള്ള പെൻഷൻ തുക അടുത്ത സാമ്പത്തിക വര്‍ഷം മുതൽ കൊടുത്തു തീര്‍ക്കും. പെൻഷൻ സമയബന്ധികമായി നൽകാൻ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ലെന്ന് പറഞ്ഞ മന്ത്രി, അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം പിണറായി സർക്കാർ ചുമതലയേറ്റ ശേഷമുള്ള മൂന്നാമത്തെ സമ്പൂർണ ബജറ്റാണ് അവതരിപ്പിച്ചത്. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച.
11:35 AM (IST) Feb 05
ബജറ്റ് അവതരണം പൂര്‍ത്തിയായതോടെ നിയമസഭ പിരിഞ്ഞതായി സ്പീക്കര്‍ അറിയിച്ചു. നാളെ മുതൽ 11 വരെ സഭ ചേരില്ല. 12 മുതൽ 15 വരെയാണ് ബജറ്റ് ചർച്ച. രണ്ടര മണിക്കൂറാണ് ബജറ്റ് പ്രസംഗം നീണ്ടുനിന്നത്.
11:31 AM (IST) Feb 05
ബജറ്റ് അവതരണം പൂര്‍ത്തിയായി
11:31 AM (IST) Feb 05
ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത് വള്ളത്തോളിന്‍റെ കവിത ചൊല്ലി. 'ഭാരതമെന്ന പേർ കേട്ടാൽ അഭിമാനപൂരിതമാകണം അന്തരംഗം, കേരളമെന്ന് കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്ന വരികള്‍ ചൊല്ലിയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്.
11:30 AM (IST) Feb 05
ഫെയർവാല്യു കുറ്റമറ്റരീതിയിൽ പരിഷ്കരിക്കും. ഭൂമിയുടെ വിനിയോഗത്തിന് അനുസരിച്ച് നികുതി. സർക്കാർ ഭൂമിയിലെ പാട്ടത്തുക പിരിക്കാനും കാലാവധി കഴിഞ്ഞ ഭൂമി തിരിച്ച് പിടിക്കാനും പദ്ധതി.നദികളിലെ മണൽ വാരൽ പുനരാരംഭിക്കും. ഇതിനായി 200 കോടി വകയിരുത്തി.
11:28 AM (IST) Feb 05
പാട്ടത്തിന് നൽകുന്ന ഭൂമിക്ക് ന്യായവിലക്ക് അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി. കേരള മുദ്ര പത്ര നിയമത്തിൽ ഭേദഗതി വരുത്തും. പ്രതിവർഷം 40 കോടി അധിക വരുമാനം
11:28 AM (IST) Feb 05
പ്രതിപക്ഷത്തിന് വിമർശനം. കേന്ദ്രം വെട്ടിക്കുറച്ചത് കുറച്ചെന്ന് പറയുന്നവർ സഭയിൽ ഉണ്ടെന്ന് ധനമന്ത്രി
11:26 AM (IST) Feb 05
ഉപയോഗശൂന്യമായ വാഹനങ്ങളും വസ്തുക്കളും നീക്കം ചെയ്യുന്നതിലൂടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നായി 200 കോടിയുടെ സമാഹരണം
11:21 AM (IST) Feb 05
മദ്യ വില കൂടും. ഇന്ത്യൻ നിർമ്മിത വിദേശ മദ്യത്തിന് എക്സൈസ് തീരുവ ലിറ്ററിന് 10 രൂപ കൂട്ടി. ഗൽവനേജ് ഫീസിനത്തിൽ 200 കോടി സമാഹരിക്കും.
11:16 AM (IST) Feb 05
സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്നവരുടെ തീരുവ കൂട്ടി. യൂണിറ്റിന് 15 പൈസയായി വർധിപ്പിച്ചു. നേരത്തെ യൂണിറ്റിന് 1.2 പൈസ ആയിരുന്നു. ഇതാണിപ്പോള്‍ യൂണിറ്റിന് 15 പൈസയായി വര്‍ധിപ്പിച്ചത്. ഇതിലൂടെ 24 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നു
11:15 AM (IST) Feb 05
ടൂറിസ്റ്റ് ബസുകളുടെ രജിസ്ട്രേഷന്‍ നിരക്ക് കുറയ്ക്കും
11:13 AM (IST) Feb 05
കോടതി ഫീസ് വര്‍ധനവിലൂടെ 50 കോടി വരുമാനം പ്രതീക്ഷിക്കുന്നു.മോട്ടോർ വാഹന നിരക്കുകള്‍ പരിഷ്കരിക്കും.
11:12 AM (IST) Feb 05
അധിക വിഭവസമാഹരണ നടപടിയുടെ ഭാഗമായി കോടതി ഫീസുകളില്‍ പരിഷ്കരണം. 50 കോടിയുടെ വരുമാനം ലക്ഷ്യം
11:10 AM (IST) Feb 05
നവകേരള സദസില്‍ വന്ന പദ്ധതി നടത്തിപ്പിന് 1000 കോടി
11:09 AM (IST) Feb 05
സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ കൊടുക്കും. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക
11:08 AM (IST) Feb 05
പങ്കാളിത്ത പെൻഷന് പകരം പുതിയ പദ്ധതി. മറ്റ് സംസ്ഥാനങ്ങളെ മാതൃകയാക്കും. സാമൂഹ്യ സുരക്ഷ പെൻഷൻ കൂട്ടില്ല. സമയബന്ധികമാക്കാൻ കേന്ദ്രം അനുവദിക്കുന്നില്ല. അടുത്ത സാമ്പത്തിക വർഷം പെൻഷൻ സമയബന്ധിതമാക്കാൻ നടപടി
11:07 AM (IST) Feb 05
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും.
11:06 AM (IST) Feb 05
നവകേരള പദ്ധതിക്കായി 9.2 കോടി
11:05 AM (IST) Feb 05
ലോട്ടറി ടിക്കറ്റുകളുടെ ലഭ്യത ഉറപ്പാക്കാൻ സീരിസ് നമ്പറുകള്‍ വര്‍ധിപ്പിക്കും. കേരള ലോട്ടറിയുടെ സമ്മാനം ഘടനയും പരിഷ്കരിക്കും
11:02 AM (IST) Feb 05
ചരക്ക് സേവന നികുതി- അടിസ്ഥാന സൗകര്യങ്ങൾ വിവരസാങ്കേതികവിദ്യകളുടെ സഹായത്തോട മെച്ചപ്പെടുത്തുന്നു
11:00 AM (IST) Feb 05
ക്ഷേമ പെന്‍ഷൻ തുക വര്‍ധിപ്പിച്ചില്ല
മികച്ച രീതിയില്‍ പെന്‍ഷന്‍ നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന് ധനമന്ത്രി. നല്‍കാൻ വൈകുന്നത് കേന്ദ്ര സമീപനം മൂലം. ക്ഷേമ പെന്‍ഷന്‍ സമയബന്ധിതമായി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്നില്ല. ബുദ്ധിമുട്ടിക്കുകയാണ്. കൃത്യമായി തുക നല്‍കുന്നില്ല അടുത്ത വര്‍ഷം സമയബന്ധിതമായി ക്ഷേമ പെന്‍ഷനും സാമൂഹ്യ സുരക്ഷാ പെന്‍ഷനും നല്‍കാനുള്ള നടപടിയുണ്ടാകുമെന്നും ധനമന്ത്രി. ക്ഷേമ പെൻഷനില്‍ മാറ്റമില്ല.
10:58 AM (IST) Feb 05
ഹൈക്കോടതികളും കീഴ് കോടതികളും നവീകരിക്കാനും കൂടുതല്‍ സുരക്ഷ ഒരുക്കാനുമായി 3.3 കോടി. എക്സൈസ് വകുപ്പിന്‍റെ ആധുനിക വത്കരണത്തിന് 9.2 കോടി
10:57 AM (IST) Feb 05
വനിതാ വികസന കോർപ്പറേഷന് 17.6 കോടി അനുവദിച്ചു. വിജിലന്‍സിന് 5 കോടി. പൊലീസിലെ ആധുനീകരണത്തിന് തുക വകയിരുത്തി. ജയിൽ വകുപ്പിന് 14.5 കോടി
10:55 AM (IST) Feb 05
മുന്നോക്ക വികസന കോർപ്പറേഷന് 35 കോടി. എൻഡോസൾഫാൻ ദുരിതബാധിതർക്ക് 17 കോടി വകയിരുത്തി. അംഗൻവാടി ജീവനക്കാർക്കുള്ള പുതിയ ഇൻഷുറൻസ് പദ്ധതിക്കായി 1.2 കോടി
10:54 AM (IST) Feb 05
ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് സൗകര്യങ്ങളൊരുക്കുന്നതിന് കണ്ണൂര്‍ വിമാനത്താവളത്തിന് ഒരു കോടി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയ എട്ടാം ക്ലാസ് വരെയുള്ള ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പ് പദ്ധതി നടപ്പാക്കും. ഇതിനായി തുക വകയിരുത്തി. മാർഗദീപം എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക
10:53 AM (IST) Feb 05
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകള്‍ക്ക് 57 കോടി. പിന്നാക്ക വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിന് തുക വകയിരുത്തി.
10:50 AM (IST) Feb 05
ഭൂരഹിതരായ പട്ടിക ജാതി വിഭാഗത്തിന് സ്ഥലം വാങ്ങാൻ 170 കോടി. പട്ടിക വർഗ വികസനത്തിനായി ആകെ 859.5 കോടി വകയിരുത്തി
10:49 AM (IST) Feb 05
പാലക്കാട് മെഡിക്കല്‍ കോളേജിന് 50 കോടി. എസ് എസി, എസ് ടി വിദ്യാര്‍ത്ഥികളുടെ നൈപുണ്യ വികസന പദ്ധതിക്കായി 55 കോടി
10:48 AM (IST) Feb 05
പ്രവാസികളുടെ പുനരധിവാസ പദ്ധതിക്കായി 44 കോടി. ചികിത്സ സഹായം ഉള്‍പ്പെടെ നല്‍കും. സ്വയം തൊഴില്‍ പദ്ധതികള്‍ക്കായും തുക വകയിരുത്തി.
10:47 AM (IST) Feb 05
പരമ്പരാഗത തൊഴില്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് ധനസഹായത്തിന് 90 കോടി. വാര്‍ത്താവിനിമയ മേഖലയ്ക്ക് 37.2 കോടി
10:46 AM (IST) Feb 05
സ്മാര്‍ട്ട് മിഷന്‍ പദ്ധതിക്ക് 100 കോടി. പത്രപ്രവര്‍ത്തകരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് തുക 50 ലക്ഷത്തില്‍നിന്ന് 75 ലക്ഷമായി വര്‍ധിപ്പിച്ചു.
10:44 AM (IST) Feb 05
കൊച്ചിൻ ക്യാൻസർ സെന്‍ററിന് 14.5 കോടി. മലബാർ കാൻസർ സെന്‍ററിന് 28 കോടി. ഹോമിയോ മേഖലക്ക് 6.8 കോടി
10:43 AM (IST) Feb 05
കാരുണ്യ പദ്ധതിയിൽ ബജറ്റ് വിഹിത്തിന്‍റെ മൂന്നിരട്ടി ചെലഴിച്ചു. അഞ്ച് പുതിയ നഴ്സിങ് കോളേജ് തുടങ്ങും. റോബോട്ടിക് സർജറിക്ക് 29 കോടി
10:41 AM (IST) Feb 05
മാനസിക ആരോഗ്യ കേന്ദ്രങ്ങൾക്ക് 6.67 കോടി. സർക്കാർ ആശുപത്രികളിൽ പുറത്ത് പുറത്ത് നിന്ന് ഫണ്ട് ശേഖരിക്കാൻ പദ്ധതി. ജനങ്ങളിൽ നിന്ന് ഫണ്ട് ശേഖരിക്കാൻ വഴികൾ ആലോചിക്കും.
10:37 AM (IST) Feb 05
എകെജിയുടെ മ്യൂസിയം നിര്‍മാണത്തിന് 3.75 കോടി. ചലച്ചിത്ര അക്കാദമിക്ക് 14 കോടി. കായിക മേഖലക്ക് 127.39. കായിക മേഖലയിലും സ്വകാര്യപങ്കാളിത്തം. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ സിന്തറ്റിക്ക് ട്രാക്കിന് 7 കോടി
10:36 AM (IST) Feb 05
കലാ സാംസ്കാരിക മേഖലക്ക് 170.49 വകയിരുത്തി.കൊച്ചിയിൽ മ്യൂസിയം കൾച്ചറൽ സെൻട്രൽ സ്ഥാപിക്കാൻ അഞ്ചു കോടി. മ്യൂസിയം നവീകരണത്തിന് 9 കോടി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളുടെ നവീകരണത്തിന ്7.5 കോടി
10:33 AM (IST) Feb 05
കൈറ്റ് പദ്ധതികൾക്കായി 38.5 കോടി. വിദ്യാഭ്യാസ സ്ഥാപനങ്ങളെ സഹായിക്കാൻ സ്വകാര്യ പങ്കാളിത്തത്തോടെ ഫണ്ട്.. വിവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തയ്യാറാകുന്നവരില്‍നിന്നും തുക സമാഹരിക്കും. ഇതിനായി പ്രത്യേക പദ്ധതി രൂപവത്കരിക്കും. ഇതിനായി അഞ്ചു കോടി മാറ്റിവെച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 486 കോടി വകയിരുത്തി. പൂർവ വിദ്യാർത്ഥികളുടെ സഹകരണത്തോടെയായിരിക്കും സ്കൂളുകളുടെ നവീകരണം.
10:30 AM (IST) Feb 05
സ്കൂളുകളിലെ അക്കാദമിക് നിലവാരം ഉയര്‍ത്തും. ഓരോ ജില്ലയിലെയും ഒരു സ്കൂള്‍ മോഡല്‍ സ്കൂളായി ഉയര്‍ത്തും. 6 മാസത്തിൽ ഒരിക്കൽ അധ്യാപകർക്ക് പരിശീലനം
10:29 AM (IST) Feb 05
പൊതുവിദ്യാഭ്യാസത്തിന് ആകെ 1032.62 കോടി വകയിരുത്തി. സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കുന്നതിന് പത്തു കോടി.
10:28 AM (IST) Feb 05
തെന്മല ഇക്കോ ടൂറിസം പദ്ധതിക്ക് രണ്ടുകോടി. വള്ളകള്ളി അന്താരാഷ്ട്ര മത്സരമായി മാറ്റുന്നതിനുള്ള ചാമ്പ്യന്‍സ് േബാട്ട് ലീഗിന് 9.96 കോടി
10:27 AM (IST) Feb 05
ശബരിമല ഗ്രീൻഫീൽഡ് -1.85 കോടി. വിനോദസഞ്ചാര മേഖലയ്ക്ക് 351.42 കോടി. പൈതൃക സംരക്ഷണ പദ്ധതിക്ക് 24 കോടി. കെടിഡിസിക്ക് 12 കോടി