സര്‍ക്കാര്‍ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ

By Web TeamFirst Published Feb 5, 2024, 11:40 AM IST
Highlights

കുടിശ്ശികകളിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ  ഡിഎ കുടിശികയിൽ ഒരു ഗഡു ഏപ്രിലിൽ നൽകുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റിലാണ് പ്രഖ്യാപനം. ആറ് ഗഡുവാണ് നിലവിലുള്ള കുടിശിക

കുടിശ്ശികകൾ ഇങ്ങനെ; 

01.01.2021 : 2%
01.07.2021 : 3%
01.01.2022 : 3%
01.07.2022 : 3%
01.01.2023 : 4%
01.07.2023 : 3%

ഈ കുടിശ്ശികകളിൽ ഒരു ഗഡു ഏപ്രിലിലെ ശമ്പളത്തിൽ അനുവദിക്കുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ക്ഷാമബത്ത കിട്ടാതായിട്ട് 3  വർഷമാകുന്നു.  ആദ്യമായാണ് ഡിഎ കുടിശിക ഇത്രത്തോളം പെരുകുന്നത്. ബജറ്റിൽ 2 ഗഡുക്കളെങ്കിലും അനുവദിക്കുമെന്ന പ്രതീക്ഷയിലായിരുന്നു സർക്കാർ ജീവനക്കാർ എന്നാൽ ഒരു ഗഡു ആണ് അനുവദിച്ചിരിക്കുന്നത്. ഇതോടെ അല്പം ആശ്വാസത്തിലാണ്‌ സർക്കാർ ജീവനക്കാർ. നിലവിൽ 25% ഡിഎ ലഭിക്കേണ്ട സ്ഥാനത്ത് 7% മാത്രമാണു സർക്കാർ ജീവനക്കാർക്കു ലഭിക്കുന്നത്. 18% കുടിശികയായി.

അതേസമയം, സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. മറ്റ് സംസ്ഥാനങ്ങളെ മാതൃയാക്കാനാണ് തീരുമാനം. പദ്ധതി രൂപീകരണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കാനാണ് ആലോചിക്കുന്നത്. 2016 ലെ പ്രകടന പത്രികയിലെ വാഗ്ദാനമാണ് ഇതിലൂടെ നടപ്പിലാക്കാനൊരുങ്ങുന്നത്.

click me!