വലിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലാതെ സംസ്ഥാനത്തെ ധനസ്ഥിതി വെച്ചുകൊണ്ടുള്ള പ്രായോഗിക ബജറ്റാണ് ഇത്താത്തവണയെന്നാണ് വിലയിരുത്തൽ
തിരുവനന്തപുരം; രണ്ടാം പിണറായി സർക്കാരിന്റ അവസാനത്തെ സമ്പൂർണ ബജറ്റ് ഇന്ന് നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചു. വലിയ പ്രഖ്യാപനങ്ങളൊന്നും തന്നെയില്ലാതെ സംസ്ഥാനത്തെ ധനസ്ഥിതി വെച്ചുകൊണ്ടുള്ള പ്രായോഗിക ബജറ്റാണ് ഇത്താത്തവണയെന്നാണ് വിലയിരുത്തൽ. ബജറ്റ് പ്രഖ്യാപനങ്ങൾ കാണാം
ബജറ്റ് ഒറ്റനോട്ടത്തിൽ:
സര്‍വ്വീസ് പെന്‍ഷന്‍ പരിഷ്കരണ കുടിശ്ശികയുടെ അവസാന ഗഡുവായ 600 കോടി രൂപ ഫെബ്രുവരിയില്‍ വിതരണം ചെയ്യും.
ജീവനക്കാരുടെ ശമ്പള പരിഷ്കരണ കുടിശ്ശികയുടെ രണ്ടു ഗഡു ഈ സാമ്പത്തിക വര്‍ഷം തന്നെ അനുവദിക്കും. അവ പി.എഫില്‍ ലയിപ്പിക്കും
ഡി.എ കുടിശ്ശികയുടെ രണ്ട് ഗഡുക്കളുടെ ലോക്ക് ഇന്‍ പീരിയഡ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒഴിവാക്കി നല്‍കുന്നു.
സംസ്ഥാനത്തെ ദിവസവേതന കരാര്‍ ജീവനക്കാരുടെ വേതനം 5 ശതമാനം വര്‍ദ്ധിപ്പിക്കും
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ഭവന നിര്‍മ്മാണ വായ്പാ പദ്ധതി ശക്തിപ്പെടുത്തും. ബാങ്ക് / ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്ള വായ്പയ്ക്ക് 2 ശതമാനം പലിശയിളവ് നല്‍കും. ഇതിനായി 50 കോടി രൂപ വകയിരുത്തി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഒരു ഗഡു ക്ഷാമബത്ത/ക്ഷാമാശ്വാസം 2025 ഏപ്രില്‍ മാസം നല്‍കും.
പങ്കാളിത്ത പെന്‍ഷന് പകരം അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി 2025-26 ല്‍ നടപ്പിലാക്കും.
വയനാട് പുനരധിവാസത്തിന് 750 കോടി രൂപയുടെ പദ്ധതി
തിരുവന്തപുരം മെട്രോ റെയിലിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് 2025-26 ല്‍ തുടക്കമാകും.
ലൈഫ് മിഷന്റെ ഭാഗമായി ഗ്രാമീണ മേഖലയില്‍ 1 ലക്ഷം വ്യക്തിഗത ഭവനങ്ങളും 19 ഭവന സമുച്ചയങ്ങളും നിർമ്മിക്കും. ഇതിനായി 1160 കോടി രൂപ.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ബജറ്റ് വിഹിതം 15,980.49 കോടി രൂപ. ഇത്തവണ 774.99 കോടി രൂപയുടെ വര്‍ദ്ധനവ് ഉണ്ടായി. പദ്ധതി വിഹിതം 28 ശതമാനമായി ഉയര്‍ത്തും.
ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി രൂപ
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 700 കോടി രൂപ
റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 4219.41 കോടി രൂപ.
ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് സ്ഥിരം ക്യാമ്പസിന് 212 കോടി.
കേരളത്തില്‍ ജി.പി.യു ക്ലസ്റ്റര്‍ സ്ഥാപിക്കുന്നതിന് സ്റ്റാര്‍ട്ടപ്പ് മിഷന് 10 കോടി
കൊല്ലം ഐ.ടി പാര്‍ക്കിന്റെ ആദ്യ ഘട്ടം 2025-26 ല്‍ പൂര്‍ത്തിയാക്കും
കൊട്ടാരക്കരയില്‍ പുതിയ ഐ.ടി പാര്‍ക്ക്
ഏജന്റിക് ഹാക്കത്തോണ്‍ സംഘാടനത്തിന് 1 കോടി രൂപ.
സംസ്ഥാന മാധ്യമ അവാര്‍ഡ് തുകകള്‍ ഇരട്ടിയാക്കി.
കോവളം, മൂന്നാര്‍, കുമരകം, ഫോര്‍ട്ട് കൊച്ചി മേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന വീടുകളെ പ്രയോജനപ്പെടുത്തി ടൂറിസം വികസനത്തിന് കെ-ഹോംസ് പദ്ധതി. പ്രാരംഭ ചെലവുകള്‍ക്ക് 5 കോടി