സ്വർണവില താഴേക്ക്, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

Published : Feb 16, 2022, 10:10 AM IST
സ്വർണവില താഴേക്ക്, ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്ന് 480 രൂപ കുറഞ്ഞു

Synopsis

ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 37440 രൂപയായിരുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. 4680 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് വില. ഇന്ന് 60 രൂപ കുറഞ്ഞതോടെ 4620 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് വില. ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷന്റെ കണക്ക് അടിസ്ഥാനപ്പെടുത്തിയുള്ള വിലനിലവാരമാണിത്.

ഒരു പവൻ സ്വർണത്തിന് 480 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് വില 37440 രൂപയായിരുന്നു. ഇന്നത്തെ സ്വർണ്ണവില 22 കാരറ്റ് വിഭാഗത്തിൽ പവന് 36960 രൂപയാണ്. 18 കാരറ്റ് വിഭാഗത്തിലും സ്വർണത്തിന് വില ഇന്ന് കുത്തനെ കുറഞ്ഞു. 3820 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് വില. ഇന്നലെ ഗ്രാമിന് 3865 രൂപയും പവന് 309200 രൂപയുമായിരുന്നു വില. ഇന്ന് ഗ്രാമിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്.18 കാരറ്റ് സ്വർണത്തിന് ഇന്നത്തെ വില പവന് 30560 രൂപയാണ്. വെള്ളി ഗ്രാമിന് 69 രൂപയാണ്  ഇന്നത്തെ വില. ഹോൾമാർക്ക് വെള്ളിയുടെ വില ഇന്നത്തെ 100 രൂപയാണ്. 

PREV
Read more Articles on
click me!

Recommended Stories

28 നിലകളുള്ള കൂറ്റൻ ഐടി സമുച്ചയം, ചെലവ് വരുന്നത് 570 കോടി രൂപ; കോഴിക്കോട് സൈബർപാർക്കിൽ 2 ഐടി സമുച്ചയങ്ങൾ നിർമിക്കാൻ ഹൈലൈറ്റ് ഗ്രൂപ്പ്
എൽപിജി ക്ഷാമത്തിൽ വലഞ്ഞ് രാജ്യം; പുതുവഴിയുമായി വീട്ടിലെയും ഹോട്ടലുകളിലെയും അടുക്കളകൾ, ഇനി 'ഇന്‍ഡക്ഷന്‍' വിപ്ലവം