
തിരുവനന്തപുരം: നികുതി വരവ് (tax income) ഇടിഞ്ഞ്, കടത്തിൽ നിന്നും കടത്തിലേക്ക് പോകുമ്പോഴും പകരം വരുമാന മാർഗങ്ങൾ കണ്ടെത്താൻ കേരളത്തിന് കഴിയുന്നില്ല. കൈവിട്ട് പോകുന്ന റവന്യു കമ്മി, അപകടകരമായ സ്ഥിതിയിലേക്കാണ് (Financial crisis) വിരൽചൂണ്ടുന്നത്. അനാവശ്യ ചെലവുകൾ പിടിച്ചുനിർത്താനാകാത്തതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു.
എന്നാൽ നൂറ് രൂപ കിട്ടേണ്ടിടത്ത് അൻപത് രൂപയോ അറുപതോ മാത്രമാണ് വരുമാനമെങ്കിലോ അതാണ് കേരളത്തിന്‍റെ പ്രശ്നം.എല്ലാം താളംതെറ്റുകയാണ്. ഇതൊന്നും കൊവിഡ് കാലത്ത് മാത്രമുണ്ടായ പ്രതിഭാസമല്ല. രണ്ടായിരത്തി ഒന്നിലെ ട്രഷറി പൂട്ടലും തുടർന്നുള്ള ചെലവു കുറക്കലും പിന്നാലെ വന്ന സർക്കാരുകളുടെ ധനവിനിയോഗവുമെല്ലാം ഈ അവസ്ഥക്ക് കാരണമാണ്. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് കൊവിഡിന് മുമ്പ് തന്നെ കേരളത്തിന്‍റെ റവന്യൂ കമ്മി 17,474കോടിയിലേക്ക് മൂക്കുകുത്തി വീണിരുന്നു.
നദികളിൽ നിന്നും മണൽവാരി വിൽക്കൽ, ഡിജിറ്റൽ പ്ലാറ്റ് ഫോം വിപുലപ്പെടുത്തി 20 ലക്ഷം തൊഴിൽ സൃഷ്ടിക്കൽ, അതിലൂടെ വരുമാന വർദ്ധനവ്, ആരോഗ്യരംഗത്തെ സാധ്യതകളിൽ ആഗോള മെഡിക്കൽ ഡെസ്റ്റിനേഷനായി കേരളത്തെ മാറ്റൽ. ആഭ്യന്തര വരുമാനം കൂട്ടാൻ മുന്നണി ഭേദമന്യെ കാലകാലങ്ങളിൽ സർക്കാരുകളിൽ നിന്നും കേട്ട എത്ര എത്ര മനോഹരമായ ഇനിയും നടക്കാത്ത സ്വപ്നങ്ങൾ. ചിട്ടിയും, ലോട്ടറിയും, മദ്യവുമല്ലാതെ നികുതി വരുമാനത്തിലും നികുതി ഇതര വരുമാനത്തിൽ കാര്യമായ ഒരു മാറ്റവും ഈ വർഷങ്ങളിലൊന്നുമുണ്ടായിട്ടില്ല. ഏറെ പ്രതീക്ഷയോടെ വരവേറ്റ ജിഎസ്ടി കേരളത്തിൻ്റെ നടുവൊടിക്കുന്ന അവസ്ഥയായി. പുതിയ കേന്ദ്രപരിഷ്ക്കാരങ്ങളിൽ കുറയുന്ന നികുതി വിഹിതം ഇരട്ടി പ്രഹരമായി മാറുന്നു.
ആയിരക്കണക്കിന് കോടിയുടെ വരുമാന നഷ്ടത്തിനിടയിൽ ഏതാനം കോടികളുടെ അമിത ചെലവുകൾ വെട്ടിക്കുറച്ചാൽ കരകയറുമോ എന്നതാണ് സർക്കാർ വാദം. വരുമാനത്തിന് പുതിയ വഴികളില്ലെങ്കിലും ധൂർത്തിനുള്ള ന്യായീകരണങ്ങൾക്ക് ഈ കഷ്ടകാലത്തും കുറവില്ലെന്നതാണ് കഷ്ടം.
2019-20 - 13,026 കോടി
2020-21 - 17474 കോടി
ജിഎസ്ടി-40%
വിൽപന നികുതി-39%
വാഹന നികുതി-7%
എക്സൈസ്-5%