കെഎംഎംഎല്ലിന് ഉല്‍പാദനത്തില്‍ സര്‍വകാല റെക്കോര്‍ഡ്: ലാഭത്തിലും വന്‍ വര്‍ധന

By Web TeamFirst Published Apr 18, 2019, 10:16 AM IST
Highlights

35,000 മെട്രിക് ടണ്‍ ടൈറ്റാനിയം ഡയോക്സൈഡാണ് ആഭ്യന്തര, വിദേശ വിപണികളില്‍ കമ്പനി വിറ്റഴിച്ചത്. 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 935 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. 
 

കൊല്ലം: പൊതുമേഖല സ്ഥാപനമായ ചവറ കെഎംഎംഎല്‍ വന്‍ ലാഭം നേടി. 2018-19 ല്‍ കമ്പനിയുടെ ലാഭം 163 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ റെക്കോര്‍ഡ് വിറ്റുവരവിലൂടെയാണ് കമ്പനിക്ക് ഉയര്‍ന്ന ലാഭം നേടാനായത്. 

ഐഎസ്ആര്‍ഒ, ഇന്ത്യന്‍ നേവി, വിഎസ്എസ്സി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കാവശ്യമായ ടൈറ്റാനിയം സ്പോഞ്ചിന്‍റെ ഉല്‍പാദനത്തില്‍ കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍വ്വകാല റെക്കോര്‍ഡിലായിരുന്നു. 240 മെട്രിക് ടണ്‍ സ്പോഞ്ചാണ് കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചത്. 

35,000 മെട്രിക് ടണ്‍ ടൈറ്റാനിയം ഡയോക്സൈഡാണ് ആഭ്യന്തര, വിദേശ വിപണികളില്‍ കമ്പനി വിറ്റഴിച്ചത്. 2019 -20 സാമ്പത്തിക വര്‍ഷത്തില്‍ 935 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്. 

നിര്‍മാണം പുരോഗമിക്കുന്ന ഓക്സിജന്‍ പ്ലാന്‍റ് സെപ്റ്റംബറോടെ പൂര്‍ത്തിയാകും. ഇതോടെ ഓക്സിജന്‍ ഉല്‍പാദനത്തില്‍ കമ്പനിക്ക് സ്വയം പര്യാപ്തത കൈവരിക്കാനാകും. ഇതുമൂലം ഉല്‍പാദനച്ചെലവില്‍ ഗണ്യയമായ കുറവുണ്ടാകും. കഴിഞ്ഞ വര്‍ഷം പുതിയ ടൈറ്റാനിയം ഡയോക്സൈഡ് ഉല്‍പന്നങ്ങള്‍ വിപണിയിലിറക്കിയതും കമ്പനിയുടെ നേട്ടത്തിന് വഴിയൊരുക്കി.

click me!