മച്ചാനേ... ലുലു മാളിലേക്ക് കത്തിച്ചുവിട്ടോ! വിലക്കുറവിന്‍റെ വിസ്മയം, 50 % ബിഗ് ഓഫർ! 41 മണിക്കൂർ മാത്രം

Published : Jan 05, 2024, 08:03 PM ISTUpdated : Jan 06, 2024, 12:08 PM IST
മച്ചാനേ... ലുലു മാളിലേക്ക് കത്തിച്ചുവിട്ടോ! വിലക്കുറവിന്‍റെ വിസ്മയം, 50 % ബിഗ് ഓഫർ! 41 മണിക്കൂർ മാത്രം

Synopsis

ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ടെലിവിഷൻ , വാഷിങ്ങ് മെഷീൻ, റെഫ്രിജറേറ്റർ, കളിപ്പാട്ടങ്ങൾ, ലാപ്ടോപ്പ് , സ്മാർട്ട് വാച്ചുകൾ, ടാബ്, ആഭരണങ്ങൾ വരെ പകുതി നിരക്കിലാണ് ഉപഭക്താക്കളിലേക്ക് എത്തുന്നത്.

കൊച്ചി: ആകർഷകമായ ഓഫറുകളും അമ്പരപ്പിക്കുന്ന ഡിസ്കൗണ്ടുകളുമായി ഷോപ്പിങ്ങ് മാമാങ്കത്തിന് ജനുവരി ആറാം  തിയതി (ശനിയാഴ്ച) രാവിലെ ലുലുവിൽ തുടക്കമാകും. ശനിയാഴ്ച രാവിലെ മുതൽ 41 മണിക്കൂർ നീളുന്ന ഷോപ്പിങ്ങ് മാമാങ്കമാണ് ലുലു മുന്നോട്ടുവച്ചിരിക്കുന്നത്. ഗ്രോസറി, ഗൃഹോപകരണങ്ങൾ, ഷാഫൻ, ഇലക്ട്രോണികസ് എന്നിവയ്ക്ക് അമ്പത് ശതമാനം കിഴിവുമായാണ് നോൺ സ്റ്റോപ്പ് ഷോപ്പിങ്ങ്. ശനിയാഴ്ച രാവിലെ 9 മണി മുതൽ എട്ടാം തീയതി പുലർച്ചെ രണ്ട് മണി വരെ ലുലു സ്റ്റോറുകൾ മുഴുവൻ സമയവും തുറന്ന് പ്രവർത്തിക്കും. ബ്രാൻഡഡ് ശേഖരങ്ങൾ അടക്കം നിരവധി ഉത്പന്നങ്ങൾ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. ലുലു ഓൺ സെയിലിന്റെ ഭാഗമായാണ് ഈ വമ്പൻ ഓഫറുകൾ.

ശ്ശെടാ... കോഴിക്കോട്ടെ കാക്കക്കൂട്ടിൽ സ്വർണവള! യഥാർത്ഥത്തിൽ സംഭവിച്ചതെന്ത്? നസീറും നാട്ടുകാരും അമ്പരപ്പിൽ

ലുലു ഫാഷൻ സ്റ്റോർ , ലുലു കണക്ട് , ലുലു സെലിബ്രേറ്റ് , ഫൺടൂറ എന്നിവടങ്ങളിൽ മികച്ച ഇളവുകളാണുള്ളത്. മികച്ച ഫാഷൻ ബ്രാൻഡുകളുടെ എറ്റവും പുതിയ വസ്ത്രശേഖരങ്ങൾ, ലോകോത്തര ബ്രാൻഡുകളുടെ ടെക് ഗാഡ്ജറ്റുകൾ, ഗൃഹോപകരണങ്ങൾ മുതൽ ഗ്രോസറി ഉത്പന്നങ്ങൾ വരെ പകുതി വിലയ്ക്ക് ഉപഭോക്താകൾക്ക് ലഭിക്കും. ജനുവരി 4 ന് തുടങ്ങിയ ബിഗ് ഡേ ഫ്ലാറ്റ് 50 സെയിലിന്റെ ഭാഗമായാണ് വിപുലമായ ഈ ഓഫർ. ബാഗുകൾ, പാദരക്ഷകൾ, കായികോപകരണങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക്സ്, ടെലിവിഷൻ , വാഷിങ്ങ് മെഷീൻ, റെഫ്രിജറേറ്റർ, കളിപ്പാട്ടങ്ങൾ, ലാപ്ടോപ്പ് , സ്മാർട്ട് വാച്ചുകൾ, ടാബ്, ആഭരണങ്ങൾ വരെ പകുതി നിരക്കിലാണ് ഉപഭക്താക്കളിലേക്ക് എത്തുന്നത്. ആകർഷകമായ സമ്മാനങ്ങളും കസ്റ്റമേഴ്സിനെ കാത്തിരിക്കുന്നുണ്ട്. ബ്രൈഡൽ സങ്കൽപ്പങ്ങളുടെ വൈവിധ്യമാർ‌ന്ന കളക്ഷനുകളുള്ള ലുലു സെലിബ്രേറ്റിലും വമ്പൻ ഓഫറുകളാണുള്ളത്. ലുലു ഫൺടൂറയിലും കുട്ടികൾക്കായി പ്രത്യേക ഓഫർ ഒരുക്കിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

സമ്പദ്‌വ്യവസ്ഥ കുതിക്കുന്നു, രൂപ കിതയ്ക്കുന്നു; എന്തുകൊണ്ട് ഈ വിരോധാഭാസം?
ഇത് രാജകീയം; 100 വർഷം പഴക്കമുള്ള അമൂല്യ ആഭരണമണിഞ്ഞ് നിത അംബാനി