Kochi Metro cake fest : കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ നാളെ കേക് ഫെസ്റ്റ്; കൈ നിറയെ പണം സമ്മാനം

Published : Dec 22, 2021, 06:42 PM IST
Kochi Metro cake fest : കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ നാളെ കേക് ഫെസ്റ്റ്; കൈ നിറയെ പണം സമ്മാനം

Synopsis

മത്സരത്തിന്റെ വിധി നിര്‍ണയത്തിനു ശേഷം കേക്കുകള്‍ മത്സരാർത്ഥിക്ക് വില്‍പ്പനയ്ക്ക് വെയ്ക്കാം

കൊച്ചി: ക്രിസ്മസ്, പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോ സ്റ്റേഷനുകളില്‍ നാളെ കേക്ക് ഫെസ്റ്റ് സംഘടിപ്പിക്കും. വൈറ്റില, കടവന്ത്ര, മഹാരാജാസ്, പാലാരിവട്ടം സ്റ്റേഷനുകളില്‍ നാളെ ഉച്ചയ്ക്ക് 12 മണി മുതല്‍ ഒരു മണി വരെയാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നവര്‍ക്ക് അവര്‍ നിര്‍മിച്ച കേക്കുകള്‍ മത്സര സമയത്ത് സ്റ്റേഷനുകളില്‍ പ്രദര്‍ശിപ്പിക്കാം.

മത്സരത്തിന്റെ വിധി നിര്‍ണയത്തിനു ശേഷം കേക്കുകള്‍ വില്‍പ്പനയ്ക്ക് വെയ്ക്കാം. ഏറ്റവും മികച്ച കേക്കിനുള്ള ഒന്നാം സമ്മാനം  5000 രൂപയും രണ്ടാം സമ്മാനം 3000 രൂപയുമാണ്. മൂന്നാം സമ്മാനം 2000 രൂപയാണ്. കൊച്ചി മെട്രോ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ന് സാന്താക്ലോസ് ഫാന്‍സിഡ്രസ് മല്‍സരം സംഘടിപ്പിച്ചിരുന്നു.

PREV
click me!

Recommended Stories

ശമ്പളം മാത്രം പോര, കരിയര്‍ വളരണം; ജോലി വലിച്ചെറിയാന്‍ ഒരുങ്ങി ജെന്‍സി
ടിക്കറ്റ് ബുക്കിങ് 'സൂപ്പര്‍ഫാസ്റ്റ്'; തട്ടിപ്പുകള്‍ക്ക് പൂട്ടിട്ട് റെയില്‍വേ