
അന്താരാഷ്ട്ര വനിതാദിനം പ്രമാണിച്ച് ഇളവുകൾ പ്രഖ്യാപിച്ച് കേരള ടൂറിസം വികസന കോർപ്പറേഷൻ (കെ.റ്റി.ഡി.സി.)
തിരഞ്ഞെടുത്ത കെ.റ്റി.ഡി.സി പ്രോപ്പർട്ടികളിൽ പരിമിതമായ റൂമുകളിൽ 50% കിഴിവ് സഞ്ചാരികൾക്ക് നേടാം. മാർച്ച് നാലിന് മുൻപ് നേരിട്ട് റിസർവേഷൻ ചെയ്യുന്ന വനിതാ അതിഥികൾക്കാണ് ഈ ഓഫർ ലഭിക്കുക. മാർച്ച് അഞ്ച് മുതൽ 10 വരെ ഓഫർ ലഭിക്കും.
ഓഫർ ബാധകമായ പ്രോപ്പർട്ടികൾ - മാസ്കോട്ട് ഹോട്ടൽ (തിരുവനന്തപുരം), സമുദ്ര (കോവളം), വാട്ടർ സ്കേപ്സ് (കുമരകം), ആരണ്യ നിവാസ് (തേക്കടി), ടീ കൺട്രി (മൂന്നാർ), അക്വ ലാൻഡ് (കൊല്ലം), പെരിയാർ ഹൗസ് (തേക്കടി), കുമരകം ഗേറ്റ് വേ (തണ്ണീർമുക്കം), റിപ്പിൾ ലാൻഡ് (ആലപ്പുഴ).
റിസർവേഷനുകൾക്ക് കെ.റ്റി.ഡി.സിയുടെ സെൻട്രൽ റിസർവേഷൻ സെന്ററിൽ വിളിക്കാം - 9400008585, 18004250123. ഓഫർ ലഭ്യമായി പ്രോപ്പർട്ടികളിലേക്ക് നേരിട്ടും വിളിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.ktdc.com