കുട്ടികൾക്കായുള്ള കെ.ടി.ഡി.സി.യുടെ അവധിക്കാല പാക്കേജ് 

Published : May 02, 2025, 06:55 PM IST
കുട്ടികൾക്കായുള്ള കെ.ടി.ഡി.സി.യുടെ അവധിക്കാല പാക്കേജ് 

Synopsis

രക്ഷിതാക്കൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും രണ്ട് രാത്രി/മൂന്നു പകലുകൾ ഉള്ള മുറി വാടക, പ്രാതൽ, നികുതി എന്നിവ ഉൾപ്പെടെ 4,555 രൂപ മുതൽ 38,999 രൂപ വരെയുള്ള പാക്കേജുകൾ 2025 മെയ് മാസം ലഭ്യമാണ്. 

കേരളത്തിലെ ഏറ്റവും വലിയ ഹോട്ടൽ ശൃംഖലയായ കേരള ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ കുടുംബസമേതം സന്ദർശിക്കാൻ അവധിക്കാല പാക്കേജുകൾ ഒരുക്കുന്നു.

പ്രശാന്തസുന്ദരമായ കോവളം, വന്യജീവി സംരക്ഷണകേന്ദ്രമായ തേക്കടി, സുഖശീതള കാലാവസ്ഥയുള്ള മൂന്നാറും പൊന്മുടിയും വയനാടും, പ്രശാന്തതയുള്ള കുമരകവും ആലപ്പുഴയും കൊല്ലവും കൊച്ചിയും, കൂടാതെ തിരുവനന്തപുരത്തെയും മലമ്പുഴയിലെയും കെ.ടി.ഡി.സി റിസോർട്ടുകളിലും മണ്ണാർക്കാട്, നിലമ്പൂർ, കൊണ്ടോട്ടി തുടങ്ങിയ ടാമറിൻഡ് ഈസി ഹോട്ടലുകളിലുമാണ് അവധിക്കാല പാക്കേജുകൾ ഒരുക്കിയിട്ടുള്ളത്. 

പ്രസ്തുത പാക്കേജുകൾ വളർന്നുവരുന്ന തലമുറയ്ക്ക് കേരളം കാണാനും അവസരം ഒരുക്കുന്നതിനായാണ് തയ്യാറാക്കിയിട്ടുള്ളത്. രക്ഷിതാക്കൾക്കും 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കും രണ്ട് രാത്രി/മൂന്നു പകലുകൾ ഉള്ള മുറി വാടക, പ്രാതൽ, നികുതി എന്നിവ ഉൾപ്പെടെ 4,555 രൂപ മുതൽ 38,999 രൂപ വരെയുള്ള പാക്കേജുകൾ 2025 മെയ് മാസം ലഭ്യമാണ്. 

ഇതിനുപുറമേ കെ.ടി.ഡി.സി മൊമൻസ്, കെ.ടി.ഡി.സി മാർവെൽ, കെ.ടി.ഡി.സി മാജിക്, എൽ.ടി.സി തുടങ്ങിയ പാക്കേജുകൾ ഗതാഗത സൗകര്യങ്ങൾ ഉൾപ്പെടെ നൽകിവരുന്നു. 

കൂടുതൽ വിവരങ്ങൾക്ക് കെടിഡിസി വെബ്സൈറ്റ് ആയ www.ktdc.com/packages സന്ദർശിക്കാം. അല്ലെങ്കിൽ വിളിക്കാം 9400008585, 18004250123, 0471-2316736, 2725213. ഇ-മെയിൽ centralreservations@ktdc.com
 

PREV
Read more Articles on
click me!

Recommended Stories

പാകിസ്താനെ വരിഞ്ഞുമുറുക്കുന്ന 'എലൈറ്റ് ക്യാപ്ചര്‍'! ; അഴിമതി ചോര്‍ത്തുന്നത് ജിഡിപിയുടെ 6% വരെ; ഐ.എം.എഫ്. റിപ്പോര്‍ട്ട് ഞെട്ടിക്കുന്നത്
ഭവന വായ്പക്കാര്‍ക്ക് ആശ്വാസം; പ്രമുഖ ബാങ്കുകള്‍ പലിശ കുറച്ചു, ഇ.എം.ഐയില്‍ ഇളവുണ്ടാകും