ബസുടമകൾക്ക് ആശ്വാസം: സ്റ്റേജ് ക്യാരിയേജുകളുടെ നികുതിയടക്കാൻ ജൂൺ 30 വരെ സമയം അനുവദിച്ചു

Published : Mar 28, 2022, 04:27 PM IST
ബസുടമകൾക്ക് ആശ്വാസം:  സ്റ്റേജ് ക്യാരിയേജുകളുടെ നികുതിയടക്കാൻ ജൂൺ 30 വരെ സമയം അനുവദിച്ചു

Synopsis

കോവിഡ്  മൂലം സ്റ്റേജ് ക്യാരിയേജുകളുടെ വരുമാനത്തില്‍ ഉണ്ടായ കുറവ് പരിഗണിച്ചാണ് മന്ത്രി ഉത്തരവിട്ടത്. 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വര്‍ഷത്തിലെ അവസാന ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30  വരെ നീട്ടി ഗതാഗത മന്ത്രി ആന്റണി രാജു ഉത്തരവിട്ടു. അവസാന ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധി നേരത്തെ മാർച്ച് 31 വരെ നീട്ടി  നൽകിയിരുന്നു. കോവിഡ്  മൂലം സ്റ്റേജ് ക്യാരിയേജുകളുടെ വരുമാനത്തില്‍ ഉണ്ടായ കുറവ് പരിഗണിച്ചാണ് മന്ത്രി ഉത്തരവിട്ടത്. 

മാർച്ച് 31-നകം ക്വാർട്ടറിലെ നികുതി അടയ്ക്കേണ്ടതിനാൽ അടിയന്തരമായി യാത്രനിരക്ക് വർധന നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടാണ് ബസുടമകൾ സമരത്തിലേക്ക് പോയത്. പിന്നീട് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ തുടർന്നാണ് ബസുടമകൾ സമരത്തിൽ നിന്നും പിന്മാറിയത്. ബുധനാഴ്ച ചേരുന്ന എൽഡിഎഫ് യോഗത്തിൽ ബസ് യാത്രാനിരക്ക് വർധനവ് നടപ്പാക്കണമെന്ന ബസുടമകളുടെ ആവശ്യം മുഖ്യമന്ത്രി എൽഡിഎഫ് നേതാക്കളുടെ മുന്നിൽ വയ്ക്കും. നിലവിലെ സാഹചര്യത്തിൽ യാത്രാനിരക്ക് വർധന നടപ്പാക്കാൻ തന്നെയാണ് എല്ലാ സാധ്യതയും. 

PREV
click me!

Recommended Stories

'നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം': ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി
16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ